താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
101

ടൊന്നിച്ചു് പ്രചുരമായ കീൎത്തി പരത്തിക്കൊണ്ടിരിക്കുന്ന ആ മഹാത്മാവിന്റെ തേജസ്സ് അളക്കുവാനോ പിളൎക്കുവാനോ കഴിയാത്ത ഒരു വിശിഷ്ടവസ്തുവാണു്. ആ പ്രഭുവിന്റെ കാൎമ്മുകകാന്തിയിൽ വളൎന്നുപോരുന്ന ദേവിജാനകിയെ, അപഹരിപ്പാൻ ഹേ! കൌണപവംശജ! അങ്ങക്കു ശക്തിയില്ല. മാനുഷഹീരമായ ആ മഹാശയന്റെ ഇഷ്ടപ്രാണേശ്വരിയും സദാ രാമനെ അനുചരിക്കുന്നവളുമായ ആ മിഥിലേശപുത്രിയെ - ജ്വലിച്ചിയങ്ങുന്ന ആ കാന്തിപുഞ്ജത്തെ - സുമദ്ധ്യമയായ ആ മനസ്വിനിയെ അടുക്കുവാൻ കൂടി, നിനക്കു് കരുത്തു പോരാ. ഈ പാഴുംപണിക്കു് നീ തുനിയരുതു്. യുദ്ധഭൂമിയിൽ, നിന്നെ രാഘവൻ കാണേണ്ടുന്ന താമസമേ ഉള്ളൂ ആ നിമിഷം നിന്റെ ജീവിതാന്തമാണെന്നു് കരുതിക്കൊള്ളുക. ജീവിതത്തിലും ഭോഗഭൂഷകങ്ങളിലും ദുൎല്ലഭമായ രാജ്യസമ്പത്തിലും നിനക്കു കൊതിയുണ്ടെങ്കിൽ രാമനോടുള്ള നിന്റെ നിന്ദാഭാവം പരിത്യജിക്കുക. രാമന്നു് വിപ്രിയവും നീ കരുതരുതു്. അതിനാൽ ഹേ! കർബ്ബുരേശ്വര! നീ നിന്റെ അമാത്യജനങ്ങളോടും വിഭീഷണൻ തുടങ്ങിയ മററു ധൎമ്മിഷ്ഠരോടുംകൂടി ദോഷഗുണങ്ങളുടെ ബലാബലവും രാഘവന്റെ വീൎയ്യശൌൎയ്യങ്ങളും നല്ലപോലെ ചിന്തിച്ചു്, ഹിതാഹിതങ്ങൾ ഇന്നതെന്നു ഗ്രഹിക്കുക. പിന്നെ, വേണ്ടുന്നതു് പ്രവൎത്തിക്ക. കോസലരാജപുത്രനായ രാമനോടു് പിണങ്ങുന്നതു് ഏതു വിധവും നിനക്കു നന്മയല്ല. ഈ കാൎയ്യത്തിൽ എന്റെ അഭിപ്രായം ഇത്രമാത്രമാണു്. യുക്തിപൂൎവ്വം ഞാൻ ഇനിയും പറയാം. ശ്രദ്ധയോടെ കേൾക്കുക.

--------------












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/106&oldid=203343" എന്ന താളിൽനിന്ന് ശേഖരിച്ചത്