താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
100

തു്. എന്നുമാത്രമല്ല, അതിപ്പോൾ നിശ്ശേഷം മുടിഞ്ഞുപോവാനും കാലമടുത്തിരിക്കുന്നു. നിന്നെപ്പോലെ കാമലോഭങ്ങളും, ദുശ്ശീലവും, ദുൎമ്മന്ത്രത്വവും, താന്തോന്നിസ്വഭാവവും തികഞ്ഞ മന്നവൻ, സ്വജനങ്ങൾക്കും സ്വകീയരാജ്യത്തിന്നും അന്തകനായിത്തീരുന്നു. കൌസല്യാനന്ദവൎദ്ധിതനും കോമളാംഗനും ഭൂതഹിതത്തിൽ നിരതനുമായ ദാശരഥി, പിതാവിനാൽ ഉപേക്ഷിക്കപ്പെട്ടവനല്ല. മൎയ്യാദകേടും ആ പുരുഷവ്യാഘ്രത്തിന്നില്ല. ലുബ്ധനോ, ദുശ്ശീലനോ, ക്ഷത്രിയവംശദൂഷകനോ, ധൎമ്മഹീനനോ അല്ല, ആ രാജപുത്രൻ. ഹെ! ലങ്കേശ്വര! കൈകേയിയുടെ വഞ്ചനയിൽ പെട്ടുപോയ തന്റെ പിതാവിന്റെ വാക്യത്തെ സഫലീകരിപ്പാൻവേണ്ടി, ധൎമ്മഭൃത്തായ രാമൻ, അരണ്യം പ്രാപിച്ചതാണു്. ആ ബഹുമാന്യൻ കഠിനനല്ല. അജ്ഞാനിയോ അജിതേന്ദ്രിയനോ അല്ല. അങ്ങുന്നു് തെററിദ്ധരിച്ചു്, രാമനെപ്പററി കളവായ അപവാദം ഇങ്ങിനെ പറഞ്ഞുപരത്തരുതു്. സത്യകാംക്ഷിയും സജ്ജനസമ്മതനുമായ രാമൻ, ധൎമ്മംതന്നെ ദേഹമെടുത്തുവന്നിട്ടുള്ള ഒരു വിശിഷ്ടവിഗ്രഹമാണു്. വിണ്ണവൎക്കു് വിണ്ണോർനാഥനെപ്പോലെ ഈ ലോകവാസികൾക്കെല്ലാം ആ പുണ്യപുരുഷൻ, നാഥനായി വൎത്തിക്കുന്നു. വിക്രാന്തനായ ആ ലക്ഷ്മണസോദരന്റെ തീവ്രതേജസ്സിൽ ഇരുന്നു വളരുന്ന ദേവി-സീതയെ, നീ അപഹരിപ്പാൻ ഒരുങ്ങുന്നതു് ദിനകരകാന്തിയെ ബലാല്ക്കാരമായി പിടിച്ചടക്കുവാൻ ഒരുമ്പെടുന്നതുപോലെയാണു്. ബാണമാകുന്ന തീപ്പൊരി, ചാപഖൾഗങ്ങളാകുന്ന ഇന്ധനം എന്നിവയോടുകൂടെ യുദ്ധക്കളത്തിൽ കാളിക്കത്തുന്ന അവിഷഹ്യമായ രാഘവവഹ്നിയിൽ നീ ചെന്നു ചാടരുതു്. ധനുസ്സാകുന്ന ഉജ്ജ്വലവക്ത്രം, ജ്യാവാകുന്ന പാശം, ദുസ്സഹമായ തേജസ്സു് എന്നിവ പൂണ്ടു് ശത്രുസൈന്യത്തെ ആകമാനം ഒടുക്കുവാൻ ഒരുമ്പെട്ടിരിക്കുന്ന കൃതാന്തതുല്യനായ ആ രാമനോടു് നീ അധികം കളിക്കരുതു്. ആ മഹാത്മാവിനെ അടുക്കപോലും അരുതു്. രാജ്യഭോഗങ്ങൾ, സുഖജീവിതങ്ങൾ, പ്രബലരായ പരിബന്ധികൾ എന്നിവയെല്ലാം വെടിഞ്ഞുപോവാൻ നീ വഴി വെക്കേണ്ട. ജാനകിയോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/105&oldid=203342" എന്ന താളിൽനിന്ന് ശേഖരിച്ചത്