താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
97

പേരോടെ വിളങ്ങുന്ന ആ പേരാലാണു് ധനദാനുജനായ രാവണൻ കണ്ടതു്. അനന്തരം അവൻ നദനദീപതിയായ സാഗരത്തിന്റെ മറുകര ചെന്നുചേൎന്നു. അവിടെ വനമദ്ധ്യത്തിൽ രമ്യവും പുണ്യവുമായ ഒരാശ്രമം കണ്ടു. ആശ്രമത്തിൽ ജടാവൽക്കലങ്ങളും കൃഷ്ണമൃഗത്തിൻതോലും ധരിച്ചു് പൈദാഹാദികൾ അടക്കി, കൌണപശ്രേഷ്ഠനായ മാരീചൻ തപസ്സുചെയ്തിരുന്നു. അവനേയും രാവണൻ കണ്ടു. അവൻ രാവണനെ അമാനുഷമായ പേയഭോജ്യങ്ങൾകൊണ്ടു് സാദരം പൂജിച്ചു. ഭോജനോദകങ്ങൾ കൊണ്ടു് വേണ്ടുംവണ്ണം സൽകരിച്ചശേഷം മാരീചൻ, അവനോടു് ഇങ്ങിനെ ചോദിച്ചു. "ഹെ! രാക്ഷസേശ്വര! ലങ്കയിൽ ക്ഷേമമല്ലെ? അങ്ങുന്നു് വീണ്ടും ഇങ്ങോട്ടു പോരുവാൻ കാരണമെന്തു്? മാരീചന്റെ ഈ വാക്കുകൾക്കു് അമിതതേജസ്വിയും വാക്യവിശാരദനുമായ രാവണൻ, ഇപ്രകാരം പറയുകയുണ്ടായി.

--------------
സർഗ്ഗം 36
മാരീചസാഹായ്യപ്രാൎത്ഥന
--------------


ഹേ! മാരീച! എന്റെ വചനങ്ങൾ കേൾക്കുക. ഞാൻ ഇപ്പോൾ വലിയ വിഷമത്തിൽ പെട്ടിരിക്കുന്നു. ആൎത്തനായ എനിക്കിപ്പോൾ സഹായമായിട്ടു് ഭവാനേ ഉള്ളൂ. ഹേ! നിശിചര! എന്റെ ആജ്ഞയനുസരിച്ചു് ഖരൻ, മഹാബാഹുവായ ദൂഷണൻ, എന്റെ സ്വസാവായ ശൂൎപ്പണഖ, മഹാതേജസ്വിയും യുദ്ധോത്സാഹിയുമായ ത്രിശിരസ്സു് മുതലായ മാംസഭോജികളും ശൂരന്മാരുമായ അസംഖ്യം രാക്ഷസന്മാർ, ആരണ്യവാസികളും ധൎമ്മചാരികളുമായ മുനിമാരെ പീഡിപ്പിച്ചുകൊണ്ടു് ജനസ്ഥാനത്തിൽ പാൎത്തിരുന്നുവല്ലൊ. ഭീമകൎമ്മാക്കളും യുദ്ധേഛുക്കളും ഖരഹിതത്തിൽ വൎത്തിക്കുന്നവരും മഹാബലരുമായ ആ പതിനാലായിസ്സുരം രക്ഷകളും വിവിധശസ്ത്രങ്ങൾ ധരിച്ചു് യുദ്ധസന്നാഹത്തോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/102&oldid=203336" എന്ന താളിൽനിന്ന് ശേഖരിച്ചത്