താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


96

ങ്ങളുമായ നഗരങ്ങളും, അവയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ശ്രേഷ്ഠങ്ങളായ ആനകൾ, കുതിരകൾ, രഥങ്ങൾ മുതലായവയും രമണീയത കൈക്കൊണ്ടു. ഇങ്ങിനെ വിമാനാരൂഢനായ രാവണൻ, നിമ്നോന്നതമല്ലാതെ നിരന്നു പരന്നുകിടക്കുന്നതും മന്ദസമീരണൻ വീശുന്നതും സ്വൎഗ്ഗതുല്യം വിളങ്ങുന്നതുമായ സമുദ്രതീരത്തിൽ, ചെന്നുചേൎന്നു. മഹൎഷിമാർ ചുഴന്നുള്ള ഒരു വലിയ പേരാൽവൃക്ഷം അവിടെ നിന്നിരുന്നു. വമ്പിച്ച കൊണ്ടൽപോലെ വിളങ്ങുന്ന ആ വൃക്ഷത്തിൻകൊമ്പുകൾ അനേകം നാഴിക നീളത്തിൽ വളൎന്നുനിന്നിരുന്നു. പണ്ടു ബലശാലിയായ വൈനതേയൻ തന്റെ ഭക്ഷണാൎത്ഥം, മഹാസത്വങ്ങളായ ഒരു കൂൎമ്മത്തേയും ആനയേയും കൊത്തിയെടുത്തു കൊണ്ടുവന്നു്, ഈ വൃക്ഷത്തിൻകൊമ്പത്തായിരുന്നു വെച്ചിരുന്നതു്. തന്നിമിത്തം പത്രങ്ങൾകൊണ്ടു നിറഞ്ഞ ആ മഹാശാഖ, മുറിഞ്ഞുപോകയുണ്ടായി. വൈഖാനസർ, ബാലഖില്യർ, മരീചിപർ, അജർ, ധൂമ്രർ, മാഷർ തുടങ്ങിയ അസംഖ്യം മഹൎഷിമാർ അതിന്മേൽ തപസ്സുചെയ്തുകൊണ്ടിരുന്നു. അവരുടെ പ്രസാദത്തിന്നായി, മഹാബലനായ ഗരുഡൻ, മുറിഞ്ഞുപോയ ആ വൃക്ഷശാഖയെ ഗജകൂൎമ്മങ്ങളോടെ പൊക്കിയെടുത്തു്, നൂറു യോജന ദൂരം പറന്നുപോയി. ആ ഗജകച്ഛപങ്ങളെ ധൎമ്മാത്മാവായ പക്ഷിശ്രേഷ്ഠൻ വഴിക്കൽ വെച്ചുതന്നെ, ഒററക്കാൽകൊണ്ടു ഭക്ഷിച്ചു. മഹൎഷിമാരെയും മററും മോചിപ്പിച്ച ശേഷം, ആ മഹാശാഖയെ നിഷാദഗ്രാമത്തിൽ കൊണ്ടുപോയി നിക്ഷേപിച്ചു് ഗ്രാമത്തെ നശിപ്പിച്ചു് കൃതകൃത്യനാകയും ചെയ്തു. മാമുനിമാരെ മോചിപ്പിച്ച ആ സന്തോഷം നിമിത്തം ദ്വിഗുണീഭവിച്ച പരാക്രമപ്രൌഢിയോടുകൂടിയായിരുന്നു, ബുദ്ധിമാനായ അവൻ, അമൃതം ഹരിപ്പാൻ ഒരുമ്പെട്ടതു്. മഹേന്ദ്രപത്തനത്തിൽ മണിയണിഞ്ഞൊരു മന്ദിരത്തിലായിരുന്നു അമൃതം സൂക്ഷിക്കപ്പെട്ടിരുന്നതു്. ആ രമണീയമന്ദിരവും അതിന്റെ ഇരിമ്പുജനലുകളുമെല്ലാം അടിച്ചുടച്ചു്, ബലസമ്പന്നനായ ആ ഖഗോത്തമൻ, അതിനെ അപഹരിച്ചുവത്രെ. ഇങ്ങിനെ ഗരുഡനാൽ അങ്കിതവും മഹൎഷിമാരാൽ സങ്കുലവുമായ സുഭദ്രമെന്ന


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/101&oldid=203335" എന്ന താളിൽനിന്ന് ശേഖരിച്ചത്