താൾ:Bhasha deepika part one 1930.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

28
ആണ്ടു് എന്നോ ൧൧൦൪-ാമാണ്ടു് എന്നോ മതി. തീയതി എന്നതിനും ചിഹ്നം നു എന്നാണ്. അതിനാൽ നു എന്നെഴുതിയതും തെറ്റ്.) ൩. കൊല്ലവർഷത്തോട് ൮൨൫ കൂട്ടിയാൽ ക്രിസ്താബ്ദം കിട്ടും. (ക്രിസ്ത്വബ്ദം എന്നാണുവേണ്ടതു്. മറ്റുവിധത്തിലെഴുതുന്നത് അബദ്ധം.) ൪. പാണ്ഡുവിന്റെ പുത്രന്മാരെ പാണ്ഡവന്മാർ എന്നാണു് പറഞ്ഞുവരുന്നു. (......പുത്രന്മാരെ പാണ്ഡവന്മാർ എന്നു പറഞ്ഞുവരുന്നു. (......പുത്രന്മാരെ.... എന്നാണു് പറഞ്ഞുവരുന്നത്.) ൫. ൧൧൦൩ കുംഭം ഒന്നാം തീയതി മുതൽ തെക്കൻ ഡിവിഷൻ പേഷ്ക്കാരായ ബ്രഹ്മശ്രീ ഉള്ളൂർ എസ്സ്. പരമേശ്വരയ്യരവർകളെ, ബട്ളർ കമ്മിഷന്റെ സ്പെഷ്യലാഫീസരായി നിയമിക്കപ്പെട്ടിരിക്കുന്നു. (അവർകളെ എന്നു് പ്രതിഗ്രാഹികാവിഭക്തി പ്രയോഗിച്ചു് പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് "നിയമിച്ചിരിക്കുന്നു" എന്ന കൃതിയാണുവേണ്ടതു്. കർമ്മത്തെ പ്രധാനമാക്കി പ്പറകയാണെങ്കിൽ "......അവർകൾ ....... നിയമിക്കപ്പെട്ടിരിക്കുന്നു." എന്നുവേണം. "കുംഭം ഒന്നാംതിയതിമുതൽ" എന്നതിനെ "ബട്ട്ളർ കമ്മിഷന്റെ സ്പെഷ്യലാഫീസരായി" എന്നതിന്റെ അടുത്തു മുമ്പോ പിമ്പോ ചേർക്കണം. അങ്ങനെയല്ലാതെ ഉപയോഗിച്ചതിനാൽ അർത്ഥവ്യത്യാസം വന്നിരിക്കുന്നു.)

൬. നൗകവിദ്യയിലത്യന്ത വിദഗ്ദന്മാർ പുരാതനർ ദേശാന്തരങ്ങളിൽപോയ് വാണിജ്യങ്ങൾ നടത്തിപോൽ. (വിദഗ്ദ്ധന്മാർ എന്നതിനു് വിദഗ്ദന്മാർ എന്നെഴുതിയതു് അബദ്ധമാകുന്നു. പോയി എന്ന കൃതിക്കുപകരം "പോയ്" എന്നു് അവസാനത്തിൽ മീത്തൽ പ്രയോഗിച്ചതും തെറ്റാണ്.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/33&oldid=156412" എന്ന താളിൽനിന്ന് ശേഖരിച്ചത്