താൾ:Bhasha deepika part one 1930.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഖവുര.
പ്രൈമറി സ്കൂൾലീവിംഗ് ക്ലാസ്സായ നാലാംക്ലാസ്സിലെ പുതിയ പാഠപദ്ധതിയനുസരിച്ചുളള വ്യാകരണപാഠങ്ങളും മററും സ്കീമിൽ ഉണ്ടായിരുന്നാലും ആധുനികരീതിയനുസരിച്ചു് പഠിപ്പിക്കുന്നതിനു സഹായമായ ഒരുപുസ്തകം ഇപ്പോൾ ഇല്ലാത്തതിനാൽ പലർക്കും ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ട്.ആ ആവശ്യമാണ് ഈ ഗ്രന്ഥത്തെ സൃഷ്ടിച്ചത്. വാക്യങ്ങളും വാക്കുകളും വർണ്ണങ്ങളും തെററിച്ചെഴുതുന്നതു* ഇപ്പോഴത്തെ ഏഴാം ക്ലാസ്സു വിദ്യാർത്ഥികളിലും സാധാരണമാണല്ലൊ.അതിനുകാരണം താണക്ലാസ്സുമുതലേ തിരുത്തിവിടാത്തതാണു്.മൂന്നാംപ്രകരണം ചേർത്തിട്ടുളളതു് അതിനെ ലാക്കാക്കിയാകുന്നു. വിവരണപ്രകരണത്തിൽ മാതൃകയ്ക്കായി,മൃഗം ചെടി മരം സാധനം എന്നിവയിൽ ഓരോന്നേ കൊടുത്തിട്ടുളളൂ. ഒരുകൃഷിയേയും ഒരു വ്യവസായത്തേയും കുറിച്ചും ഓരോവിവരണമുണ്ടു്.നെൽകൃഷി,തെങ്ങുകൃഷി,ചീരകൃഷി എന്നീപരിചിതങ്ങളെ വിട്ടിട്ടു് കർപ്പൂരകൃഷിയെ വിവരണത്തിനെടുത്തതു്"എമ്പ്രാന്റെ വിളക്കത്തു് വാർയ്യന്റെ അത്താഴം"എന്നതുപോലെ വിവരണമാതൃക യോടൊന്നിച്ചുകാർയ്യജ്ഞാനവും ലഭിക്കുമെന്നുദ്ദേശിച്ചാണു്. ഭാഷാദീപിക വിദ്യാർത്ഥിരംഗത്തിൽ പ്രവേശിച്ചു പ്രകാശിക്കുവാൻ തക്കവണ്ണം ചില ഉപദേശങ്ങൾ തന്നും തിരുത്തിത്തന്നും സഹായിച്ച മെസ്സേഴ്സ് നന്ത്യാർ വീട്ടിൽ കെ.പരമേശ്വരൻപിളള എം.ഏ( കാളേജ് പ്രൊഫസർ) സി.ശിവതാണുപിളള ബി.ഏ.എൽ.ടി.(സ്കൂൾ അസി-ഇൻസ്പെക്റ്റരായിരുന്നു.) വിദ്വാൻ എം. കൃഷ്ണപിളള(സാഹിത്യസമാജ ഉപാധ്യക്ഷൻ) എൻ.ശങ്കരനാരായണപിളള(മിടാലം സ്കൂൾഹെഡ്മാസ്റ്റർ) മുതലായ മാന്യഗുരുഭൂതന്മാരോടുളള കൃതജ്ഞതയെ രേഖപ്പെടുത്തിക്കൊളളുന്നു.

ഗ്രന്ഥകർത്താ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/3&oldid=156409" എന്ന താളിൽനിന്ന് ശേഖരിച്ചത്