താൾ:Bhasha deepika part one 1930.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20

അഭ്യാസം 18.

[ഏ.] താഴെപ്പറയുന്ന ഒറ്റവാക്യങ്ങളെ പിരിച്ച് കഴിയുന്നവിധം ചെറിയവാക്യങ്ങളാക്കി എഴുതുക:-൧.സദ്വിചാരം ജയത്തേയും ദുർവിചാരം തോൽവിയേയും ഉണ്ടാക്കുന്നു. ൨.'മലയാളി' കൊല്ലത്തുനിന്നും 'സർവീസ്' തിരുവനന്തപുരത്തുനിന്നും 'ദക്ഷി​ണഭാരതി' ഇരണിയലിൽ നിന്നും പ്രസിദ്ധപ്പെടുത്തിവരുന്ന വർത്തമാനപ്പത്രങ്ങളാകന്നു.

[ബി] താഴെപ്പറയുന്ന വാക്യങ്ങളെ ചേർത്ത് ഒരൊറ്റവാക്യമാക്കുക.

"ഹേഫയൻ ഒരു രാജാവാണ്. അദ്ദേഹത്തിന്റെ മകനാണ് കാർത്തവീര്യാർജ്ജുനൻ. ഇദ്ദേഹം ഒരു പശുവിനെ അപഹരിച്ചു. അതു ജമദഗ്നിയുടെ വകയായിരുന്നു. അതിനാൽ പരശുരാമൻ കാർത്തവീര്യാർജ്ജുനന്റെ ആയിരം ഭുജങ്ങളെ മുറിച്ചു. ഒടുവിൽ കൊന്നു."

പാഠം 19.

൧൮-ാം പാഠത്തിലേയും ൧൮-ാം അഭ്യാസത്തിലേയും വാക്യങ്ങളെ നോക്കുക. ചെറിയവാക്യങ്ങളെ ഒന്നിച്ചുചേർക്കുമ്പോൾ ആ വാക്യങ്ങൾക്കു മധ്യേ ചില പദങ്ങൾ ചേർക്കപ്പെടുന്നു. അങ്ങനെയുള്ള പദങ്ങൾ ൧൮ -ം പാഠത്തിൽ "എങ്കിലും, ആകയാൽ,ഉം" എന്നിവയാകുന്നു.

സൂത്രം ൨൭. വാക്യങ്ങൾക്കു മധ്യേ നിന്നുകൊണ്ട് അവയെ തമ്മിൽ കൂട്ടിച്ചേർക്കുന്ന (ഘടിപ്പിക്കുന്ന) പദത്തിന് ഘടകം എന്നുപേർ.ഉം, അപ്പോൾ, പോൾ.എന്ന്, എങ്കിൽ, ഉടനെ, എന്തെന്നാൽ ,പിന്നെ,അതിന്റെശേഷം'-മുതലായവ ഘടകങ്ങളാകുന്നു.

അഭ്യാസം 19.

താഴെപ്പറയുന്നവയിലെ ഘടകങ്ങൾ ഏതെല്ലാം?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/25&oldid=156406" എന്ന താളിൽനിന്ന് ശേഖരിച്ചത്