താൾ:Bhasha deepika part one 1930.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16

പാഠം 15.

൧. ദശഥരൻ അയോദ്ധ്യയിലെ മഹാരാജാവായിരുന്നു. ൨. അദ്ദേഹത്തിന് മൂന്നുഭാര്യമാരുണ്ടായിരുന്നു. ൩. അവരിൽ മൂത്തവളായ കൗസല്യയാണ് ശ്രീരാമന്റെ ജനനി. ഈ വാക്യങ്ങളിൽ ദശരഥൻ, മഹാരാജാ, അദ്ദേഹം, ശ്രീരാമൻ-എന്നീ നാമങ്ങൾ പുരുഷജാതിയെ കാണിക്കുന്നു. ഭാര്യമാർ, കൗസല്യ, ജനനി എന്നീ നാമങ്ങൾ സ്ത്രീജാതിയെക്കുറിക്കുന്നു. അയോദ്ധ്യ എന്ന നാമം പുരുഷജാതിയിലോ സ്ത്രീജാതിയിലോ പെട്ടതല്ല. സൂത്രം ൨൦. എ. പുരുഷജാതിയിൽ പെട്ട നാമം-പുല്ലിംഗം.ഉദാ:- അച്ഛൻ, വിദ്വാൻ, ഭർത്താ, സമർത്ഥൻ, ദാസൻ, മടിയൻ. ബി. സ്ത്രീജാതിയിൽപെട്ട നാമംസ്ത്രീലിംഗം.ഉദാ:-അമ്മ, വിദുഷി, ഭാര്യ, സമർത്ഥ, ദാസി, മടിച്ചി. സി. പുരുഷജാതിയിലും സ്ത്രീ ജാതിയിലും ഉൾപ്പെട്ട നാമം-"അലിംഗം" ഉദാ:-ജനം, ഞാൻ, മനുഷ്യർ, ക്ഷത്രിയർ. ഡി. സ്ത്രീപുരുഷഭേദമില്ലാത്ത നാമം നപുംസകലിംഗം. ഉദാ:-വിദ്വത്വം, സാമർത്ഥ്യം, തടി, കല്ല്, പുസ്തകം, കാക്ക.

അഭ്യാസം 15.

താഴെപ്പറയുന്ന വാക്യങ്ങളിലെ നാമങ്ങൾ ഏതേതുലിംഗങ്ങളിൽ പെട്ടതെന്നു പറക:-൧. രണ്ടാമത്തെവൾ ഭരതന്റെ മാതാവായ കൈകേയിയാകുന്നു. ൨. ഒടുവിലത്തെ പത്നിയായ സുമിത്രയ്ക്ക് ലക്ഷ്മണനെന്നും ശത്രുഘ്നനെന്നും രണ്ടുപുത്രന്മാരുണ്ടായി. ൩. കളിയിലും പഠിത്തത്തിലും കുമാരന്മാർ നാലുപേരും യോജിച്ച് ആ രാജ്യത്തു സുഖമായ് വസിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/21&oldid=156402" എന്ന താളിൽനിന്ന് ശേഖരിച്ചത്