താൾ:Bhasha deepika part one 1930.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5 തവും പ്രത്യേകിച്ച് എടുത്തെഴുതുക:- ൧. നെയ്ത്ത് ഒരു പ്രധാന വ്യവസായമാണ്. ൨. ഈ പ്രപഞ്ചത്തെ ബ്രഹ്മാവു സൃഷ്ടിച്ചു. ൩. ആദിയിൽ ലോകം മുഴുവൻ ജലത്താൽ ആവൃതമായിരുന്നു. ൪. "ടൈഫോയിഡ്" എന്നു ജ്വരത്തിന് ഈച്ചകൾ മുഖ്യമായ ഹേതുവാകുന്നു. പാഠം 5. ആഖ്യാനത്തെപ്പറ്റി നാം പഠിച്ചുവല്ലൊ. ഏതിന്റെയെങ്കിലും പേരുകളെ കുറിക്കുന്ന പദങ്ങൾ അവയിൽ ഏതെല്ലാം എന്നു നോക്കാം. നാലാമത്തെ പാഠത്തിലെ വാക്യങ്ങളിൽ പേരുകളെക്കുറിക്കുന്നവ:- ൧. കുട്ടികൾ. ൨. ബ്രഹ്മാവ്, മഹാവിഷ്ണു, ൩. അറിവ്, സൽസ്വഭാവം ൪. ശ്രീകൃഷ്ണൻ, സാന്ദീപനിമഹർഷി, ഗുരു.

സൂത്രം.രം പേരുകളായ പദങ്ങൾക്ക് നാമങ്ങൾ എന്നു പറയപ്പെടുന്നു,

അഭ്യാസം 5 താഴെപ്പറയുന്ന വാക്യങ്ങളിലെ നാമങ്ങൾ ഏതെല്ലാം? - ൧. വാല്മീകി ഒരു മഹർഷിയാകുന്നു. അദ്ദേഹം ജനനംകൊണ്ട് ബ്രാഹ്മണനായിരുന്നു. ബാല്യത്തിലേ, മാതാപിതാക്കന്മാരാൽ ഉപേക്ഷിക്കപ്പെട്ടു. ഒടുവിൽ പെരും കള്ളനായി, കൊള്ളയും കൊലയും കൊണ്ട് ജീവിച്ചു വന്നു. അങ്ങനെയാണ് ഭാർയ്യാപുത്രാദികളെ രക്ഷിച്ചു പോന്നത്. പിന്നീടാണത്രെ മഹർഷിയായത്.

൨. ഹയഗ്രീവൻ എന്ന അസുരൻ വേദങ്ങളെ മോഷ്ടിച്ചുകൊണ്ടുപോയി. സമുദ്രത്തിൽ ഒളിച്ചിരുന്നു. അവനെ വധിച്ച്, വേദങ്ങളെ വീണ്ടെടുക്കുന്നതിു വേണ്ടിയാകുന്നു മഹാവിഷ്ണു മത്സ്യരൂപത്തിൽ അവതരിച്ചത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/10&oldid=206011" എന്ന താളിൽനിന്ന് ശേഖരിച്ചത്