താൾ:Bhasha champukkal 1942.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
ഇതിൽ നിന്നെല്ലാം പ്രസ്തുതപ്രബന്ധങ്ങൾ പാഠകക്കാർ രങ്ഗത്തിൽ പ്രയോഗിച്ചിരുന്നു എന്നുതന്നെയാണു് അനുമാനിക്കേണ്ടിയിരിക്കുന്നതു്.
ഇതിനുപുറമേ ഒരു തെളിവുകൂടിക്കാണിക്കാം . പാഠകകഥാമാലിക എന്നൊരു പഴയഗ്രന്ഥം ഞാൻ‌ വായിച്ചിട്ടുണ്ടു് . ചില പാഠകകഥകളുടെ മൂലവും അവയുടെ പ്രവചനത്തിനായി വിസ്തരിച്ചുള്ള വ്യാഖ്യാനം മറ്റു ,ചിലവയുടെ മൂലംമാത്രവും പ്രസ്തുതഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു . കഥ വിഷ്ണുപരമാണെങ്കിൽ 'പത്മനാഭം ഭജേഥാഃ'എന്നും ശിവപരമാണെങ്കിൽ'ചന്ദ്രചൂഡം ഭജേഥാഃ'എന്നും അവസാനിക്കുന്ന ഓരോ ശ്ലോകം കൊണ്ടു് ആരംഭിക്കണമെന്നു് അതിൽ നിയമമുണ്ടു് . ആ ശ്ലോകങ്ങൾ മണിപ്രവാളത്തിൽ രചിച്ചിട്ടുള്ളവയാണു് . അവയെ ചാക്യാന്മാരും പാഠകക്കാരും മന്ത്രംപോലെ രംഗംത്തിൽ പ്രവേശിക്കുമ്പോൾ പണ്ടു ചൊല്ലാറുണ്ടായിരുന്നു എന്നാണറിവു് . ഇന്നു് ആ ചടങ്ങു വേർമാഞ്ഞുപോയി .<poem>

       		"ഘോരാണാം ദാനവാനാം നിരുപമപൃതനാ-
            ഭാരഖിന്നാം ധരിത്രീ-
        മോരോ ലീലാവതാരൈരഴകിനൊടു സമാ-
            ശ്വാസയന്തം നിതാന്തം
        ക്ഷീരാംഭോധൌ ഭുജംഗാധിപശയനതലേ
            യോഗനിദ്രാമുദാരാംഭാഷാചമ്പുക്കൾ

നേരേ കൈക്കൊണ്ടു ലക്ഷ്മീകുളുർമുലപുണരും പത്മനാഭം ഭജേഥാഃ." എന്ന ശ്ലോകം വൈഷ്ണവകഥാരംഭത്തിലും

86


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/97&oldid=156397" എന്ന താളിൽനിന്ന് ശേഖരിച്ചത്