താൾ:Bhasha champukkal 1942.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മൂന്നാമധ്യായം
ഷ്കാരം മാത്രമാകുന്നു എന്നാണു തോന്നുന്നതു്. സഹൃദയന്മാർക്കു വായിച്ചു രസിക്കുവാൻ വേണ്ടിമാത്രമാണു് രായണാദിഭാഷാചമ്പുക്കൾ നിർമ്മിതങ്ങളായതെങ്കിൽ അവയിൽ ഭോജചമ്പുവിലേയും മററു രീതിക്കും വിപരീതമായി ആരംഭത്തിൽ ഒരു കഥാസൂകശ്ലോകവും അതിൽ പ്രായേണ ലോകതത്വപ്രതിപാദനവും ഘടിപ്പിച്ചിരിക്കുന്നതിന്റെ താൽപര്യമെനതു്? ആ ശ്ലോകങ്ങളിൽ " പ്രഗുണനരപതിപ്രൌഢവിപേന്ദ്രപൂർണ്ണേ രങ്ഗമധ്യേ" എന്നു ബന്ധശ്ലോകകാരനും
<poem> "ശാസ്ത്രാമ്നായേതിഹാസസ്മൃതിഷു വിവിധകാ- വ്യോൽകരേ നാടകേഷു ശ്ലാഘ്യേ സാരസ്വതേ വാക്പരിചിതിഷു പരാം കോടിമാടീകമാനേ ഗംഭീരേസ്മിൻ സമാദേ സുമഹതി നവസ- ന്ദർഭമാല്യോപഹാര- പ്രക്രാന്തസ്യാസ്യ മേ ദാസ്യതി വൃഷപുരനാ- ഥാനുകമ്പാവലംബം." എന്നു തെങ്കൈലനാഥോദയകാരനും "വ്യാപ്തേ വിദ്വജ്ജനൌഘൈരമിതസുകൃതല- ഭ്യേനരേന്ദ്രാദൃതേസ്മിൻ

സ്വാസ്ഥനേ"


എന്നു രാമാർജ്ജുനീയകാരനും മററും ഉപന്യസിക്കുന്നതിനുള്ള ആവശ്യമെന്തു്? കഥാമദ്ധ്യത്തിലും ചില അവസരങ്ങളിൽ തോഴനെ അഭിസംബോധനം ചെയ്തുകാണുന്നുണ്ടു്.

85


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/96&oldid=156396" എന്ന താളിൽനിന്ന് ശേഖരിച്ചത്