താൾ:Bhasha champukkal 1942.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
കേരളീയർ ഭാഷാപ്രണയികളും നവീനകേരളീയർ സംസ്കൃതപക്ഷപാതികളുമാണെന്നു വരുന്നില്ലയോ എന്നും, ഈ ചോദ്യങ്ങൾകൊണ്ടുതന്നെ ഭാഷാ പ്രബന്ധങ്ങൾ ഒരിക്കലും രങ്ഗത്തിൽ പ്രയുക്തങ്ങളായിരുന്നില്ലെന്നു സിദ്ധിക്കുന്നുണ്ടെന്നും ക്ഷേത്രങ്ങളിൽ ആഢ്യബ്രാഹ്മണരുടെ സദസ്സിൽ വച്ചുനടത്തുന്ന ഭഗവൽകഥാപ്രസങ്ഗങ്ങൾക്കു ഭാഷാ പ്രബന്ധങ്ങൾഉപയോഗിക്കുക എന്നുള്ളതുതന്നെ അസംഭാവന്യമാണെന്നും, അതിനാൽ 'പുനം, മഴമങ്ഗലം മുതലായ മഹാകവികൾ സംസ്കൃതത്തിലേ ഭോജചമ്പു മുതലായവയെപ്പോലെ സഹൃദയന്മാർക്കു വായിച്ചു രസിപ്പാൻമാത്രം ഉണ്ടാക്കീട്ടുള്ളതാണു് ഭാഷാപ്രബന്ധങ്ങൾ" എന്നുമാണു് രണ്ടാമത്തേക്കൂട്ടരുടെ വാദം. ഇവിടെ ചില വസ്തുക്കൾ ഓർമ്മിക്കേണ്ടതുണ്ട്. ചാക്യാന്മാരപ്പോലെ നമ്പ്യാന്മാരും പണ്ടു കൂത്തു നടത്തിവന്നിരുന്നു എന്നു അതിനു തമിഴെന്നുപേർ പറയുന്ന ചില ഭാഷാപ്രബന്ധങ്ങളാണു് ഉപയോഗിച്ചിരുന്നതെന്നും അത്തരത്തിലുള്ള ഒരു പ്രബന്ധമാണു് അഭിമന്യുവധം എന്നും മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. പുനവും മററും സരസങ്ങളായ മണിപ്രവാളപ്രബന്ധങ്ങൾ നിർമ്മിച്ചപ്പോൾ നമ്പ്യാന്മാർ പഴയ പ്രബന്ധങ്ങളെ പരിത്യജിച്ച് അവയെ രങ്ഗത്തിൽ പ്രയോഗിച്ചുതുടങ്ങി എന്നൂഹിക്കുന്നതിൽ എന്തു് അനൌചിത്യമാണുള്ളത്? ഇക്കാലത്തു് അവരും മററു പാഠകക്കാരും മേല്പത്തൂരിന്റെയും മററും പ്രബന്ധങ്ങളാണു് ഉപയോഗിക്കുന്നതു് എന്നുള്ളതു ശരിതന്നെ ; എന്നാൽ അതു പിന്നീടുണ്ടായ ഒരു പരി

84


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/95&oldid=156395" എന്ന താളിൽനിന്ന് ശേഖരിച്ചത്