താൾ:Bhasha champukkal 1942.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
ബന്ധശ്ലോകങ്ങൾ ഇങ്ങനെ ചില വന്ദശ്ലോകങ്ങളും കഥാസൂചകശ്ലോകങ്ങളും ഗ്രന്തകാരന്മാർതന്നെ നിർമ്മിച്ചിട്ടുണ്ട്. അവയ്ക്കുപുറമേ ഒരു പ്രബന്ധത്തിന്റെ ഇടയ്ക്കുള്എള ഏതെങ്കിലും ഭാഗമാണു് വിവക്ഷിതമെങ്കിൽ അതിനു് ഉപക്രപദ്യങ്ങളായി കൊള്ളിക്കത്തക്കവണ്ണം ചില മുക്തകങ്ങളും അജ്ഞാതനാമാക്കളായ ചിലർ രചിച്ചുകാണുന്നു. അവയ്ക്കു ബന്ധശ്ലോകങ്ങളെന്നാണു് പേർ പറയുന്നതു്. ചില ബന്ധശ്ലോകങ്ങൾ താഴെ ഉദ്ധരിക്കാം. <poem>"രങ്ഗേ ഭവന്തമാലോക്യ-സന്തോഷോ ജായതേ മമ, പുത്രാൻ വിഷ്ണ്വംശസംഭൂതാൻ ലബ്ദാ ദശരഥന്നിവ."(1) "ദക്ഷാത്മൻ, രങ്ഗമദ്ധ്യേ പ്രഗുണനരപതി- പ്രൗഢവിപേന്ദ്രപൂർണ്ണേ ശിക്ഷാം കൈക്കൊണ്ടു കണ്ടിട്ടിയിൽ വരുമൊരാ- നന്ദമെന്തോന്നു ചൊല്വൂ? സാക്ഷാച് ഛ്രീരാമചന്ദ്രം ദശാരഥനൃവരാ- ലക്ഷമണഞ്ചൈവ ലബ്ധ്വാ രക്ഷിപ്പാൻ പണ്ടു യാഗം വിരവിനൊടു സഖേ, കൌശികന്നെന്നപോലെ." (2) "രങ്ഗേ സഖേ, ഭുവനമോഹന, തന്നെയിപ്പോൾ ഭങ്ഗ്യാ വിലോക്യ ഹൃദയേ വളരുന്നു മോദം, ഭങ്ഗംവരാതെ യജനം മുനിപുങ്ഗവസ്യ

പാലിച്ച രാമമവലോക്യ യഥാ മുനീനാം." (3)

82










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/93&oldid=156393" എന്ന താളിൽനിന്ന് ശേഖരിച്ചത്