താൾ:Bhasha champukkal 1942.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
കെ. ചിദംബരവാധ്യാരും ശ്രീമാന്മാരായ ഡോക്റ്റർകൊളത്തേരി ശങ്കരമേനോനും കൂനേഴത്തു പരമേശ്വരമേനോനും നമ്മുടെ കൃതകേതരായ കൃതജ്ഞയെ സവിശേഷം അർഹിക്കുന്നു.
ഭാഷാചന്വുക്കളും സംസ്കൃതചന്വുക്കളും. ഭാഷാചന്വുക്കൾക്കും സംസ്കൃതചന്വുക്കൾക്കും തമ്മിൽ പ്രകടമായി രണ്ടുവ്യത്യാസങ്ങൾ കാണുന്നു. ആശിസ്സോ നമസ് ക്രിയയോകൊണ്ടു തുടങ്ങുന്നതും അല്ലാത്തതുമായ സംസ്കൃതചന്വുക്കളും ഭാഷാചന്വുക്കളുമുണ്ടു്. എന്നാൽ കഥാസൂചനകൂടാതെപ്രായേണ പഴയ ഭാഷാചന്വുക്കളിൽ ഒന്നും തന്നെ ആരംഭിക്കുന്നില്ല. അതു പല പ്രകാരത്തിൽ ആകാം. ഒരു തോഴനെ വിളിച്ചു കവി അയാളെ കണ്ടതു നിമിത്തം തനിക്കുണ്ടാകുന്ന സന്തോഷത്തെ, താൻ പറഞ്ഞു തുടങ്ങുന്ന കഥയിൽ ഏതു പാത്രത്തിനെങ്കിലും ഉണ്ടാകാൻ പോകുന്ന സന്തോഷത്തോടു് ഉപമിക്കുന്നതു് അതിൽ ഒരു രീതിയാകുന്നു. മറ്റൊന്നു് ഒരു സാമാന്യതത്വത്തെ നിർദ്ദേശിച്ചു് അതിനു വക്ഷ്യമാണമായ കഥയുടെ അവസാനഘട്ടത്തെ ഉപമാനമാക്കുക എന്നുള്ളതാണു്. വേറിട്ടൊന്നു് തോഴനെ കഥ കേൾക്കുവാനുപദേശിക്കുന്നതാകുന്നു. ഇനിയുമൊന്നു് ആശീർവാദശ്ലോകത്തിലോ നമസ്കാരശ്ലോകത്തിലോ തന്നെ കഥാംശത്തെ ഉപമാനരൂപത്തിൽ ഘടിപ്പിക്കുക എന്നുള്ളതത്രേ. വിവക്ഷിതമായ കഥയിൽകൂടി കവിതാൻ നിരീക്ഷിക്കുന്ന ഒരു തത്വത്തെപ്പറ്റിമാത്രം പ്രതി

79










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/90&oldid=156390" എന്ന താളിൽനിന്ന് ശേഖരിച്ചത്