ഭാഷാചമ്പുക്കൾ
ഇതു ഞാൻ ഒരു പഴയ താളിയോലഗ്രന്ഥത്തിൽ വായിച്ചിട്ടുള്ളതും എന്റെ "പദ്യമഞ്ജരി"യിൽ വളരെക്കാല
ത്തിനു മുൻപുതന്നെ പ്രസിദ്ധീകരിച്ചിട്ടുള്ളതാണു്. തിരുവനന്തപുരം വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിലുള്ള അതി
ജീർണ്ണമായ ഒരു ഗ്രന്ഥത്തിൽ "ക്വാകാര്യം ശശലക്ഷ്മണഃ ക്വചകുലം?"ഇത്യാദി വിക്രമോർവശീയപദ്യം അശ്വ
മേധപ്രബന്ധത്തിൽ
"കമപാപല്യമെങ്ങു ദിവാനാഥവംശോന്നതിപ്രൌഢിയെങ്ങു ?മരിക്കുന്നതിൻമുൻപൊരിക്കാൽ മമ
പ്രേയസീം കാണ്മനോ കണ്ണുകൊണ്ടിന്നിയും ?കഷ്ടമിക്കാടുപായുന്നതെല്ലാമടക്കീടുവാനല്ലയോ പണ്ടു നമ്മെപ്പഠിപ്പി
ച്ചതു ?ഓരോ രഹസ്യന്തമാ കോപമെത്തീടിലും ശോഭനം തന്മുഖം ; ലോകർ നമ്മെപ്പഴിച്ചേ പറഞ്ഞീടുമെന്നേതു
മോർത്തില്ല പേർത്തും പ്രലാപാക്ഷരം."
ഇത്യാദി ഗദ്യരൂപത്തിൽ സന്ദർഭോചിതമായ ഭേദത്തോടുകൂടി പരാവർത്തനംചെയ്തുകാണുന്നു. ഇതു് അച്ചടിച്ച പുസ്തകത്തിലില്ല. പലമാതൃകാഗ്രന്ഥങ്ങളും നിഷ്കൃഷ്ടമായി പരിശോധിച്ചുശുദ്ധവും സമഗ്രവുമായ പാഠങ്ങൾ കണ്ടുപിടിച്ചു്, അവിടവിടെയായി ഗദ്യപദ്യങ്ങളിൽ കാണുന്ന പാഠാന്തരങ്ങൾ ചൂണ്ടികാണിച്ചു്, രാമായണചന്വു ഇനിയും ഒന്നുകൂടി പ്രകാശനംചെയ്യേണ്ടതു് ആവശ്യകമാണെന്നു് ഇത്രയും ഉപന്യസിച്ചതിൽനിന്നു വ്യക്തമാകുന്നു ണ്ടല്ലോ. ഈ വിഷയങ്ങളിൽ ഇതിനുമുൻപേ തീവ്രമായിപരിശ്രമിച്ചു നമ്മെ ഇത്രദൂരം ധന്യന്മാരാക്കിത്തീർത്തിട്ടുള്ള
78

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.