മൂന്നാമധ്യായം
<poem>"ഉണ്ടോ നന്വൂരിമാരെ, ചിലകിരിഴിപലി-
ക്കുന്നി,തിക്കാലമയ്യോ
കണ്ടച്ചൻ നട്ട ഞാറുണ്ടഴകെഴുമടിയൻ-
കുപ്പനാട്ടിപ്പറമ്മേൽ ;
കണ്ടീലണ്ണാക്കിലാക്കും ചിരി,കലി,ചുകമി-
ക്കാലമോക്കെക്കഴിഞ്ഞൂ;
ചണ്ടച്ചൂ ദൈവമെന്നൂ കലിതകരയുഗം
ചത്വരാന്തേ ഭടന്മാർ.'
എന്നൊരു സരസശ്ലോകം കൊച്ചിയിലെ അങ് ഗുലിയാങ്കപാഠത്തിലുള്ളതു് തിരുവിതാംകൂറിലേ പാഠത്തിൽകാണുന്നില്ല. ഇനി ഈ രണ്ടു പുസ്കകങ്ങളിലും വിട്ടുപോയിട്ടുള്ള ഭാഗങ്ങളുമുണ്ടെന്നുള്ളതിനു് രണ്ടു് ഉദാഹരണങ്ങൾഉദ്ധരിക്കാം . രാവണവധപ്രബന്ധത്തിൽ രാവണവധാനന്തരം വിഭീഷണൻ രാക്ഷസന്മാർക്കു നൽകുന്ന ശാസനത്തിൽ ഉൾപ്പെടുന്നതാകുന്നു താഴെ ചേർക്കുന്ന പദ്യം. <poem>"വാനോർമന്ദിര സുന്ദരീമണികളെ-
ച്ചെന്നങ്ങു നിശ്ശങ്കിതം
വേണീസീമ്നി പിടിച്ചിഴപ്പതിനൊരി- ക്കാലും മുതിർന്നീടൊലാ ചേണാർനന്ദനമാം നവോപവിപിനേ
നില്കുന്ന കല്പദ്രുമ-
ശ്രേണീപേലവപല്ലവങ്ങളെ നിരൂ-
ഢാശം തൊടായ്ക്കാരുമോ."
77

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.