മൂന്നാമധ്യായം
പാഠങ്ങളിൽ ആദ്യത്തേതുതന്നെയാണ് അങ് ഗീകാര്യമായുള്ളത്.തിരുവിതാംകുറിൽ മുദ്രിതമായ രാവണോത്ഭവം പ്രബന്ധത്തിലേ "ലോകാനാമേകനാഥം' എന്ന സുപ്രസിദ്ധിമായ മങ്ഗളശ്ലോകവും "അന്യോന്യാലോകിതൌ താവസുര ഗുരൂ" എന്ന രാവണജാതകശ്ലോകവും മറ്റും കൊച്ചിയിലേ പാഠത്തിലില്ല.ഉദ്യാനപ്രവേശത്തിൽ സീതയോടുള്ള രാവണന്റെ അനുനയവാക്യം കൊച്ചിയിലേ പാഠത്തിൽ തിരുവിതാംകൂറിലേതിനേക്കാൾ ദീർഘമാണ്.ആ ഘട്ടത്തിൽ തിരുവിതാംകൂർ പാഠത്തിൽ കാണാത്ത ശ്ശോകങ്ങൾരണ്ടുമൂന്നെണ്ണം താഴെ ഉദ്ധരിക്കുന്നു.
<poem>"കയ്യുണ്ടാലിംഗനത്തിന്നിരുപതു, വദനാ-
ചുംബത്തിന്നു മേളം
പെയ്യും വക്ത്രങ്ങൾ പ, ത്തഞ്ജനശിഖരിതടാ-
ഭോഗി ദോരന്തരാളം,
ശയ്യാ മേ രാജഹംസച്ചെറുചിറകു പതു-
പ്പിട്ടു പത്തൻപ,തെന്നാ-
ലയ്യാ! സീതേ, മനോമോഹനതനുലതികേ,
ഞങ്ങളിൽക്കാൺക ഭേദം ."
"ഉണ്മാൻ കമ്രാങ്ഗി,പൊന്നിൻതളികകളുപദം-
ശങ്ങളോരോന്നു മമ്മാ !
രമ്യം പാനം പയോജപ്രതികൃതിവദനേ,
പത്തുമുന്നൂറു ഭേദം,
75

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.