താൾ:Bhasha champukkal 1942.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
പാഠഭേദങ്ങൾ, രാമായണചമ്പുവിനു് ഇതരചമ്പുക്കളെ അപേക്ഷിച്ചു പ്രചാരം പ്രചുരമായിരുന്നതിനാൽ ആ ഗ്രന്ഥത്തിലേ ഗദ്യപദ്യങ്ങളിൽ ആവാപോദ്വാപങ്ങളും പാഠഭേദങ്ങളും ധാരാളമായി കാണുന്നുണ്ട്. ഇതിൽ ഉൾപ്പെടുന്ന ഇരുപതു പ്രബന്ധങ്ങളും തിരുവിതാംകൂർ ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയിൽ ചേർത്തും,രാവണോത്ഭവം, വിച്ഛിന്നാഭിഷേകം,സുഗ്രീവസഖ്യം,ഉദ്യാനപ്രവേശം, അങ്ഗുലീയാങ്കത്തിന്റെ പ്രഥമഭാഗം, ഈ അഞ്ചു പ്രബന്ധങ്ങൾ മാത്രം കൊച്ചിയിലെ ഭാഷാപരിഷ്കരണകമ്മിറ്റി വകയായും മുദ്രാപണം ചെയ്തിട്ടുണ്ട്, പ്രസ്തതപ്രബന്ധങ്ങൾ അഞ്ചും രണ്ടു പുസ്തകങ്ങളിലുമായി പരിശോധിച്ചുനോക്കിയാൽ അനേകം പാഠഭാഗങ്ങൾ സമീക്ഷിക്കാവുന്നതാണ്. 'ഭക്ത്യാ വണങ്ങി ഘടിതാഞ്ജലിരഞ്ജസാ' എന്നു തിരുവിതാംകൂർ പുസ്തകത്തിൽ തുടങ്ങുന്ന പദ്യം 'ഭക്ത്യാഭിവന്ദ്യ ഘടിതാഞ്ജലിരഞ്ജസാ' എന്നാണു കൊച്ചിയിലെ പുസ്തകത്തിൽ അടിച്ചു കാണുന്നതു്. രണ്ടാമത്തേതാണു് ശുദ്ധമായ പാഠം എന്നുള്ളതിനെപ്പറ്റി ശങ്കിക്കേണ്ടതില്ല. അതുപോലെ അങ്ഗുലീയാങ്കത്തിൽ "കിഷ്കിന്ധാഗോപുരേ ചെന്നിടിരവപടുഭിസ്ത്രാ സയൻ ജ്യാനിനാദൈരൊക്കെക്കീഴ് മേലിളക്കിക്കപിവരനൊടു സൗഖ്യാന്ധനോടേവമൂചേ"എന്നു തിരുവിതാംകൂറിലും "കിഷ്കിന്ധാഗോപുരേ ചെന്നഖിലകപികുലം മണ്ടുമാറും തിമിർത്താനൊക്കെപ്പാടേ വിറച്ചങ്ങിളകിമറിവൊളം കാർമ്മുകജ്യാനിനാദൈഃ" എന്നു കൊച്ചിയിൽ കാണുന്ന

74


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/85&oldid=156385" എന്ന താളിൽനിന്ന് ശേഖരിച്ചത്