താൾ:Bhasha champukkal 1942.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മൂന്നാമധ്യായം
<poem>"ആനന്ദയാമാസ ദിവൗകസസ്താ- നാഘ്രാതശേഷോ മുനിമണ്ഡലേന പ്രകാമപുണ്യഃ പവമാനനീതോ

വൈകുണ്ഠവക്ഷസ്തുളസീസുഗന്ധഃ."

എന്ന ശ്രീകൃഷ്ണവിലാസത്തിലേ പദ്യം രാവണോൽഭവപ്രബന്ധത്തിൽ "ചക്രപാണിതിരുമാറിൽ വാണ.തുളസീ സുഗന്ധ- [ഭരവും മഹാ- ലക്ഷ്മിതൻ കുളുർമുലയ്ക്കുണിഞ്ഞ മൃഗാനാഭിസൗരഭവു- [മാവഹൻ മുഖ്യപാൽക്കടൽതരങ്ഗമാലയിലിറങ്ങിവന്നു മൃദു- [മാരുതൻ തൽക്ഷണേന സുഖയാ‌ഞ്ചകാര സുരപുങ്ഗവാനസുര- [പീഡിതാൻ." എന്നു മാററിച്ചേർത്തിരിക്കുന്നത് ഈ ശൈലിക്കു ഒരു ദൃഷ്ടാന്തമാകുന്നു, ഇത്തരത്തിലുള്ള ഉച്ചാവചമായ പരസ്വാദാനോത്സുകത്വം നിമിത്തം കേരളത്തിലെ ചമ്പൂകാരന്മാരുടെ സാഹിത്യപോഷണത്തിന്റെ ഈദൃക്തയും ഇയത്തയും പരിച്ഛേദിക്കുന്നതിനു പ്രയാസമായിരിക്കുന്നു. പ്രായേണ എല്ലാ ചമ്പുക്കളേയും ഏറെക്കുറേ ബാധിക്കുന്ന ഈ ദോഷം അത്യധികമായി കാണുന്നതു രാമായണചമ്പുവിലും ഭാരതചമ്പുവിലുമാണെന്നുള്ളതിനു സംശയമില്ല.

73


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/84&oldid=156384" എന്ന താളിൽനിന്ന് ശേഖരിച്ചത്