മൂന്നാമധ്യായം
<poem>"ഹരത്യഘം സമ്പ്രതി, ഹേതുരേഷ്യത-
ശ് ശുഭസ്യ, പൂർവാചരിതൈഃ കൃതം ശുഭൈഃ,
ശരീരഭാജാം ദവദീയദർശനം
വ്യനക്തി കാലത്രിതയോപി യോഗ്യതാം."
എന്ന മാഘന്റെ പദ്യം താടകാവധപ്രബന്ധത്തിൽ <POEM>"മൂന്നം ഞാൻ ചെയ്ത പുണ്യോൽകരഫലപരിണാ- മേന കാണായിതിപ്പോൾ നിന്നങ്ഗം ചെററിദനീം, തദനു ദുരിതവും
മീലിതം കാൺകകൊണ്ടേ;
മന്യേ മേലിന്നി മേവുന്നതുമൊരു കുശലം നൂന,മിജ്ജന്മഭാജാം ധന്യം ത്രൈകാല്യസൗഖ്യം ധ്വനയതി മഹതാ-
മാഗമം മൗനബന്ധോ."
എന്ന രൂപത്തിൽ ഈ ആവിഷ്കൃതമായിരിക്കുന്നു. ഇതുപോലെ ത്തരരമാചരിതത്തിലേ 'വൃദ്ധാസ്തേ ന വിചാരണീയ ചരിതാഃ' എന്ന പദ്യത്തിന്റെ പരിഭാഷയായി അശ്വമേധപ്രബന്ധത്തിൽ "ധന്യന്മാർ ന വിചാരണീയ ചരിതാഃ" എന്ന പദ്യവും ചൂഡാമണിയിലേ "തനതഹരിണഃക്വേയം" ഉണ്ടാവാനെന്തു ഞായം മണിമയഹരിണം' എന്ന പദ്യവും കാണുന്നു. ഇനിയും ഭാഷചമ്പുവിലേ ഗംഗാവതരണഘട്ടത്തിലുള്ള
71

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.