താൾ:Bhasha champukkal 1942.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
അസുലഭ യശസ്സു സിദ്ധിച്ചിരിക്കുകയില്ല. ഭാഷാരീതീയെ ആസ്പദമാക്കി പരിശോധിച്ചാൽ രാമായണചമ്പു മേൽ നിർദ്ദേശിച്ച കാലത്തു് ഉണ്ടായ ഒരു കൃതിയാണെന്ന് വിചാരിക്കുവാൻ ന്യായമുണ്ടു്. 'അസ്ത്രങ്ങളിന്നുമുള; നീതിവിടായ്ക്കു നല്ലൂ'; 'നല്ലാർ വേണ്ടും തരത്തിൽത്തവ പലരുളർ 'ലങ്കായാമുളനങ്ങു കോപി' ഇത്യാദി പദ്യംശങ്ങളിൽ കാണുന്ന 'ഉള' ഒരു പ്രാചീന പ്രയോഗമാണു്.'പാരിച്ചോ' ചില പാരക്കോലും' 'കരഞ്ഞോ' ചില പിള്ളകളും ' വരുന്നോ' ചില' എന്നിത്തരത്തിൽ ' ഓ' ചേർത്ത പേരെച്ചങ്ങളും പ്രസ്തുത നിബന്ധത്തിന്റെ പ്രാക്തനതയെ സൂചിപ്പിക്കുന്നു. ഈ പ്രയോഗം കൊല്ലം എട്ടാം ശതകത്തിലും വളരെ അപൂർവമായി കാണാം, ഇന്നു 'പാരിച്ചോരു' 'കരഞ്ഞോരു' ഇത്യാദി രൂപങ്ങളാണ് അവയുടെ സ്ഥാനത്തു കയറിയിരിക്കുന്നത്. 'വാടീടായുന്ന അളവിയലായും' 'ഗണനമെഴായും' എന്നീ മാതിരിയിൽ പേരെച്ചങ്ങൾ 'തങ്കലീകാച്ചതേ' 'ധരിച്ചാളെന്മാറിലൂ' ഇവയിലേ ഈകാരോകാരസന്ധായകങ്ങൾ 'ചമഞ്ഞാറ് ' 'വന്നാറ് ' ഇവയിൽ പ്രകണമെന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്ന' ആറ് ' എന്ന വാക്ക് 'രസിക്കുന്നതല്ല' എന്നർത്ഥത്തിൽ പ്രയുക്തമായ 'ചുവയാ 'എന്ന പദം, ഇവയും രാമായണചമ്പുവിന്റെ പഴക്കത്തിനു സാക്ഷി നില്ക്കുന്നു. മേത്(ഭൂമി)മേവാർ (ശത്രുക്കൾ) മൈന്തർ (യുവാക്കൾ)മുത്തുക്കോവകൾ (മുത്തുമാ

66


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/77&oldid=156377" എന്ന താളിൽനിന്ന് ശേഖരിച്ചത്