താൾ:Bhasha champukkal 1942.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
ഇത്യാദി സമുച്ചയപദ്യത്തിൽ നിന്നു് കൊല്ലം 604 മാണ്ടാണു്. അദ്ദേഹത്തിന്റെ ജനനം എന്നു സിദ്ധിക്കുന്നു, കോകിലസന്ദേശത്തിനു പുറമേ മല്ലികാമാരുതമെന്ന പ്രകരണത്തിന്റെ പ്രണേതാവും ചോളദേശത്തു ലാടപുരം ഗ്രാമത്തിൽ ജനിച്ചു കേരളത്തിൽ വന്ന് സാമൂതിരിയെ ആശ്രയിച്ചു കാലയാപനം ചെയ്ത പ്രശസ്ത പണ്ഡിതനുമായ ഉദ്ദണ്ഡശാസ്തികളും, അദ്ദേഹത്തിനു ശരിക്കു പറ്റിയ പ്രതിദ്വന്ദ്വിയും വസുമതീമാനവിക്രമമെന്ന നാടകത്തിന്റെ രചയിതാവുമായ കാക്കശ്ശേരി ദാമോദരഭട്ടതിരിയും,സാഹിത്യലോകത്തിൽ സുപ്രസിദ്ധന്മാരാണ്. ഇവരെക്കൂടാതെ കേദാരഭട്ടൻറെ വൃത്തരത്നാകരത്തിനു വ്യാഖ്യാനം രചിച്ച മൂക്കോലയ്കൽ കരുണാകരപ്പിഷാരടി,അദ്ദേഹത്തിന്റെ ശിഷ്യനും രാജശേഖരന്റെ വിദ്ധസാലഭഞ്ജികയ്ക്കു വ്യാഖ്യാനം നിർമ്മിച്ച സാഹിത്യമല്ലബിരുദധാരിയായ വാസുദേവൻനന്വൂരി, ഇങ്ങനെവേറെ ചില വിദ്വൽ പ്രവേകന്മാരും പുനത്തിന്റെ സമകാലികന്മാരായിരുന്നതായി കാണുന്നു.

പുനവും രാമായണ ചമ്പുവും പുനമാണ് രാമായണചമ്പുവിന്റെ  പ്രണേതാവ് എന്നു പരിച്ഛിന്നമായി സ്ഥാപിക്കുന്നതിനു പ്രത്യക്ഷ ലക്ഷ്യമൊന്നുമില്ല. പുനം ഒരു അനുഗൃഹീതനായ ഭാഷാകവിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലം ഏഴാം ശതകത്തിന്റെ മധ്യഭാഗമായിരുന്നു എന്നും ഇതിനുമുൻപുതന്നെ നാം ധരിച്ചുകഴിഞ്ഞു. ഏതെങ്കിലും ഒരു ബൃഹൽകൃതിയുടെ പ്രണേതൃത്വംകൂടാതെ അദ്ദേഹത്തിന് അത്തരത്തിൽ ഒരു

65










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/76&oldid=156376" എന്ന താളിൽനിന്ന് ശേഖരിച്ചത്