മൂന്നാമധ്യായം
'പദ്യ ബന്ധൈഃ' എന്നതിനു 'പദ്യഭേഭൈഃ' എന്നും 'പദ്യഗദ്യൈഃ'എന്നും പാഠഭേദങ്ങളുണ്ട് . പുനത്തിനു മാരലേഖയെന്നും ശങ്കരനു മാനവീമേനകയെന്നും ഉള്ളഗൂഢനാമങ്ങളിൽ ഓരോ യുവതികൾ പ്രേമഭാജനങ്ങളായിരുന്നു.അവരെപ്പററിയും പ്രസ്തുതകാവ്യത്തിൽ
<poem>'മധുമൊഴിപുനമെന്നാ നല്കവീന്ദ്രേണസാര-
സ്വത പരിമളമോലും പദ്യഭേദൈരനേകൈഃ
പകലിരവു വളർത്തി സ്തുയമാനാപദാനാ മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ: ഉലകഖിലമിളക്കികൊണ്ടു തണ്ടാരിൽ മാതിൻ നയനസുകൃതമാല മാരലേഖാ തദാനീം യുവതിഭിരഭവീതാ പൂർണ്ണചന്ദ്രോത്സവത്തി-
നഴകിനൊടെഴുനള്ളീ മേദിനീ ചന്ദ്രികായാഃ.'
എന്നും ശ്രീശങ്കരേണ വിദുഷാ കവിസാർവഭൌമേ- ണാനന്ദമന്ദഗതിനാ പുരതോഗതേന ശ്രീമന്മു കുന്ദമുരളീമധുരസ്വരേണ പദ്യൈരവദ്യരഹിതൈരനുവർണ്ണ്യമാനാ, പുകഴുലകിൽ വിതയ്കും മേദിനീവെണ്ണിലാവി- ന്നഭിമതസഖി,വെള്ളിപ്പള്ളിയന്വങ്ഗയോനേഃ, പരഭൃതമൊഴി, മമ്മാ! മാനവീമേനകപ്പൂ-
മകളഴകൊടു വന്നാൾ പൂർണ്ണചന്ദ്രോത്സവായ.'
61

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.