ഭാഷാചമ്പുക്കൾ
<poem> " ഇക്ഷോണീമണ്ഡലേ സംസ്കൃതകവിത പല- ർക്കുണ്ടു; കണ്ടെച്ചിലെല്ലാം നക്കും നായ്ക്കും തൊടുക്കിൻറിതു! ശിവശിവ ഭാ-
ഷാകവിത്വാഭിമാനം"
എന്ന മറെറാരു പദ്യത്തിൽനിന്നു സ്പഷ്ടമാകുന്നു.
പുനവും ശങ്കരകവിയും . ശ്രീകൃഷ്ണവിജയകർത്താവായ ശങ്കരകവിയെപ്പററി മുൻപു സൂചിപ്പിച്ചുവല്ലോ. പുനത്തിന്റെ കാലത്തു് ഗുരുവായൂരിനു സമീപമുള്ള അരിയന്നൂർക്കാവു് ഹരികന്യാപുരം} എന്ന സ്ഥലത്തെ ആത്മസാന്നിധ്യത്താൽ ധന്യമാക്കിയിരുന്ന അജ്ഞാതനാമാവായ ഒരു കവിപുങ് ഗവന്റെ കൃതിയാണ് ചന്ദ്രോത്സവമെന്നമണിപ്രവാളകാവ്യം. ആ കാവ്യത്തിൽ പുനത്തേയും ശങ്കരകവിയേയും പററി യഥാക്രമം താഴെ ഉദ്ധരിക്കുന്ന പ്രസ്താവനകൾ കാണുന്നു.
<poem>"മദന സമരസമ്മർദ്ദാന്തരോൽഭൂകാന്താ-
മണിതമധുരമാധുര്യൈകവംശപ്രസൂതൈഃ മതുമത മണമോലും പദ്യബന്ധൈരനേകൈ-
ർമ്മദയതി പുനമിന്നും ഭൂരിഭൂചക്രവാളം.
ഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ- കരകിസലയസമ്മൃഷ്ടശ്രമസ്വേദജാലം അഹമഹമികയാ വന്നർത്ഥശബ്ദപ്രവാഹം ഭവതു വദനബിംബം പ്രീതയേ ശാങ്കരം മേ."
60

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.