താൾ:Bhasha champukkal 1942.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മൂന്നാമധ്യായം
മാനവിക്രമനു കിരീടധാരണത്തിനു മുൻപു മാനവേദൻ എന്നായിരുന്നു പേരെന്നു തോന്നുന്നു. അക്കാലത്തായിരിക്കണം പുനം
<poem>

         "ജംഭപ്രദ്വേഷിമുൻപിൽ സുരവരസദസി
          ത്വൽഗുണൌഘങ്ങൾ വീണാ-
          ശുംഭൽപാണൌ മുനൌ ഗായതി സുരസുദൃശാം
                വിഭ്രമം ചൊല്ലവല്ലേൻ
         കുമ്പിട്ടാളുവർശിപ്പെ.ണ്ണകകമലമലി- 
              ഞ്ഞൂ മടിക്കുത്തഴിഞ്ഞൂ
          രംഭ,യ്കഞ്ചാറു വട്ടം കബരി തിരുകിനാൾ

മേനകാ മാനവേദ.'

എന്നൊരു പ്രശസ്തി പദ്യം നിർമിച്ചത്. സാമൂതിരി മഹാരാജാക്കന്മാർക്കു രാജ്യാഭിഷേകം കഴിഞ്ഞാൽ അതിനു മുൻപുള്ള പേരെന്തായാലും മാനവിക്രമൻ എന്ന നാമധേയംമാത്രമേ പാടുള്ളൂ എന്നൊരു നിയമമുണ്ടു്. അദ്ദേഹത്തിന്റെ സ്വർഗ്ഗാരോഹണത്തിനുമേൽ സൽകവികൾക്കു മുൻ പിലത്തേപ്പോലെ രാജപൂജ സിദ്ധിച്ചിരുന്നില്ല എന്നുള്ളതു് പുനത്തിന്റെ <poem>

       'ചെല്ലേറും വിക്രമക്ഷ്മാപതി,ഗിരിജലധി- 
         സ്വാമി, സാഹിത്യലക്ഷ്മീ-
       മുഖ്യ സ്ഥാനം കവിത്വാമൃതനിധി പരലോ-

കം മുദാ *വാൻറമൂലം*


വാൻറ = വാഴ്ന്ന, വാണ

59


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/70&oldid=156370" എന്ന താളിൽനിന്ന് ശേഖരിച്ചത്