ഭാഷാചമ്പുക്കൾ
എന്തർത്ഥമാണു് അവർ പറയുവാൻ പോകുന്നതു് എന്നറിയുവാൻആ മഹാകവി അവ ഒന്നുററുനോക്കുന്നതിനുമുൻപിൽ അവരിലൊരാൾ - സാക്ഷാത് പുനം "അസ്യോത്തരോക്തിമവിദന്നപി കീദൃശസ്സ്യാൽ ? എന്നു് അതിന്റെ ചതുർത്ഥപാദം ചല്ലുന്നതുകേട്ടു 'വിഷണ്ണഃ'എന്ന പദമായിരുന്നു അദ്ദേഹത്തിനുവേണ്ടിയിരുന്ന ഉത്തരം അതുപുനത്തിൽനിന്നുകേട്ടപ്പോൾ ശാസ്ത്രികൾആശ്ചര്യപരതന്ത്രനായി ആറു ണകാരം പൂവാർദ്ധത്തിൽനിന്നു പോയാൽ അതു് ഈശ്വരസ്തുതിയാകും എങ്ങനെയെന്നാൽ അപ്പോൾ വ്യാലസന്മേഖലായ വ്യാഘ്രാജിനവതേ ത്രിനേത്രായ തസ്മൈ നമോസ്തു എന്നീപദങ്ങളാണല്ലോഅവശേഷിക്കുന്നതു് <poem>
"സ്വസ്മിൻ വേശ്മനി പൂണ്ണവിശ്വവിഭവേ പൂജ്യാൻ സമാരാധയൻ പ്രേയസ്യാ ഗുണപൂർണ്ണയാ ഗുണവതാ പുത്രേണ മിത്രേണ ച സാർദ്ധം പ്രാവൃഷി കേരളേഷു നിവസൻ ഭക്ത്യാ സമാകർണ്ണയൻ ലീലാം രാഘവകൃഷ്ണയോഃ ക്ഷപയതേ
കാലം സ ധന്യോ ജനഃ;"
എന്ന പദ്യം ഞാറേരിമനയ്ക്കൽ സന്ദശിച്ചപ്പോൾ ഉദ്ദണ്ഡശാസ്ത്രികൾ നന്വൂരിമാരെ പുകഴ് ത്തി ചൊല്ലിയതാണു്. അതു് ചില ഗ്രന്ഥങ്ങളിൽ രാമാവതാരപ്രബന്ധത്തിന്റെ ആരംഭത്തിൽ ചേർത്തു കാണുന്നു.
58

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.