ഭാഷാചമ്പുക്കൾ
ആ മഹാരാജാവിന്റെ സദസ്സ് പതിനെട്ടരക്കവിളാൽ അലങ്കൃതമായിരുന്നു. അവരിൽ സംസ്കൃതത്തില്ലാതെ കവനം ചെയ്തിരുന്ന പുനം അരക്കവി എന്ന നിലയിലേ പരിഗണിക്കപ്പെച്ചിരുന്നുള്ളൂ. എന്നാൽ വാസ്തവത്തിൽ അദ്ദേഹം അരക്കവിയല്ല നേരെമറിച്ച് ഒന്നരക്കവിയായിരുന്നു എന്നു നമുക്ക വഴിയേ കാണാവുന്നതാണു്. പുനം സാമൂതിരിപ്പാട്ടിലേയ്ക്ക് സമർപ്പിച്ച
<poem>"താരിത്തന്വീകടാക്ഷാഞ്ചലമധുപകലാ-
രാമ രാമജനാനാം
നീരിത്താർബാണ, വൈരാകരനികരതമോ-
മണ്ഡലീചണ്ഡഭാനോ,
നേരത്താതോരു നീയാം തൊടുകുറി കളയാ-
യ്ക്കെന്നുമേഷാ കളിക്കുന-
ന്നേരത്തിന്നിപ്പുറം വിക്രമ നൃപര, ധരാ
ഹന്ത കല്പാന്തതോയേ"
എന്ന പദ്യം കേട്ടിട്ടില്ലാത്ത സഹൃദയന്മാർ കേരളത്തിൽ ഒരിടത്തും ഉണ്ടായിരിക്കുകയില്ല. ആസമയത്തു സദസ്സിൽ സന്നിഹിതനായിരുന്ന ഉദ്ദണ്ഡ ശാസ്ത്രികൾ -
<poem>"ഭാഷാകവി നിവഹോയം
ദോഷാകരവദ്വിഭാതി ധരണീതലേ
പ്രായേണ വൃത്തി ഹീന-
സൂര്യലോകേ നിരസ്തഗോ പ്രസരഃ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.