താൾ:Bhasha champukkal 1942.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
ഉദയവർമ്മാവു സാമൂതിരിയുമായി സഖ്യം ചെയ്തു എന്നും 629-ൽ പുനത്തിൽ കുഞ്ഞുനമ്പിടിയെ സാമൂതിരികോവിലകത്തേക്ക് അയച്ചുകൊടുത്തു എന്നും കൂടി ചില രേഖകളിൽനിന്നു വെളിവാകുന്നു. ഈ കുഞ്ഞുനമ്പിടി ആയിരിക്കാം രാമായണചമ്പുവിന്റെ നിർമ്മാതാവ് എന്നു പ്രസ്തുതവിഷയത്തിൽ പ്രശംസനീയങ്ങളായ പല ഗവേഷണങ്ങളും നടത്തീട്ടുള്ള ശ്രീമാൻ ചിറയ്ക്കൽ ബാലകൃഷ്ണൻ നായർ അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായത്തിന്റെ സാധുത്വത്തെപ്പറ്റി നിഷ്കൃഷ്ടമായി ഒരു ചർച്ചചെയ്യുന്നതിന് ഇതല്ല അവസരം എന്നാൽ പൂനം നമ്പൂരിയാണ് കൃഷ്ണഗാഥ രചിച്ചത് എന്നൊരതിഹ്യം ആ ഗ്രന്ഥത്തിന്റെ ജന്മഭൂമിയായ ഉത്തരകേരളത്തിൽ പണ്ടേക്കു പണ്ടേ പ്രചരിക്കുന്നുണ്ടെന്നും 'ചെറുശ്ശേരി' എന്ന് അതിനു കേരളത്തിന്റെ ഇതരഭാഗങ്ങളിൽ സുപ്രസിദ്ധമായി ഒരു സംജ്ഞാന്തരമുണ്ടെന്നും സിദ്ധമായിരിക്കുന്ന സ്ഥിതിക്കു ചെറുശ്ശേരി, പൂനം ഈ രണ്ടു നമ്പൂതിരിയില്ലങ്ങൾക്കും തമ്മിൽ ഏതോതരത്തിൽ ഒരു ബന്ധം ഉണ്ടായിരുന്നു എന്നും, പൂനത്തില്ലത്തിലേ ഒരങ്ഗമാണ് സാമൂതിരിക്കോവിലകത്തെ സദസ്യനായി ചമ്പുനിർമ്മാണത്തിൽ ഏർപ്പെട്ടതെന്നും സമ്മതിക്കാവുന്നതാണ്. ആ പൂനംനമ്പൂരിയുടെ പേരെന്തെന്നു് അറിയുന്നില്ല.


പൂനവും സാമൂതിരിയും: സാമൂതിരിക്കോവിലകത്തിന്റെ ഉത്ഭവം ക്രി. പി. 1042-ാമാണ്ടിടയ്ക് മാത്രമാണെന്ന് ഊഹിക്കുവാൻ മാർഗ്ഗമുണ്ടെങ്കിലും ആ സ്വരൂപം തിരുനാവാ

54


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/65&oldid=156365" എന്ന താളിൽനിന്ന് ശേഖരിച്ചത്