മൂന്നാമധ്യായം
വിശിഷ്ടമായ കാവ്യത്തിന്റെ നിർമ്മാതാവായ ശങ്കരവാര്യർ, പട്ടത്തു വാസുദേവഭട്ടതിരിയുടെ യുധിഷ്ഠരവിജയം എന്ന യമകാവ്യത്തിന് പദാർത്ഥചിന്തനം എന്ന സർവങ്കഷമായ വ്യാഖ്യാനം രചിച്ച രാഘവപിഷാരടി, രാഘവന്റെ ഗുരുനാഥനും ശൗരികഥ എന്ന യമകാവ്യത്തിന്റെ കർത്താവായ ശ്രീകണ്ഠവാരിയർ, മുതലായ സംസ്കൃതകവികൾ. കേരളവർമ്മരാജാവു കൊല്ലം 621 മുതൽ 640 വരെ രാജ്യഭാരം ചെയ്തു. അദ്ദേഹത്തിന്റെ സദസ്യനായിരുന്നു മഹാകവിമൂർദ്ധന്യനായ കൃഷ്ണഗാഥാകാരൻ, കൊല്ലം 547-ലേ ഒരു രേഖയിൽനിന്നു കോലത്തുനാട്ടിൽപ്പെട്ട കാനത്തൂർ ഗ്രാമത്തിൽ ചെറശ്ശേരി അഥവാ ചെറുശ്ശേരി എന്നൊരില്ലമുണ്ടായിരുന്നതായി തെളിയുന്നുണ്ട്. കോലസ്വരൂപത്തിലെ കുലദേവതയായ തിരുവർകാട്ടുകാവിലേ തേവാരിസ്ഥാനം പൊനമെന്ന ഇല്ലത്തേക്കായിരുന്നു; തന്നിമിത്തം ആ ഇല്ലം കാവിൽപ്പൊനമെന്ന പേരിലും അറിയപ്പെട്ടിരുന്നു. ചെറുശ്ശേരിയില്ലത്ത് ഒരിക്കൽ ഒരു ഉണ്ണിനമ്പൂരി മാത്രം അവശേഷിക്കുകയും ആ ഉണ്ണിയെ പൊനത്തിലേക്കു ദത്തെടുക്കകയും ചെയ്തു എന്നും അദ്ദേഹമാണ് കൃഷ്ണഗാഥ നിർമ്മിച്ചതെന്നും ഉത്തരകേരളത്തിൽ ഒരൈതിഹ്യമുണ്ട്. പൊനത്തിൽ ശങ്കരൻ നമ്പിടിക്കു കൊല്ലം 629-ൽ ഉദയവർമ്മരാജാവു വീരശൃംഖലയും മറ്റും സമ്മാനിക്കുകയുണ്ടായി. ഉത്തരകേരളത്തിൽ നമ്പൂരിമാരെ നമ്പിടിമാർ എന്നു പറയും,. 627-ൽ
53

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.