താൾ:Bhasha champukkal 1942.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
ചെയ്യുന്നു. കഥയുടെ ചില അംശങ്ങളിൽ ചില ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയും കവിക്ക് ആശ്രയമായി കാണുന്നുണ്ട്, അനസൂയയുടെ വരദാനം നിമിത്തം സീതയ്ക്ക് അഗ്നിപ്രവേശത്തിനു മുൻപു സംഭവിച്ച നിത്യസൗന്ദര്യജന്യമായ ആപത്ത് ആ നാടകത്തിൽനിന്നു പകർത്തിയതാകുന്നു.
പൂനംനമ്പൂരി. ഭാരതഭൂമിയുടെ ഇതരഭാഗങ്ങളിലെന്നപോലെ കേരളത്തിലും പല കൃതികളുടേയും പ്രണേതാക്കളായ ലോകോപരികാരികൾ ആരെന്നറിവാൻ മാർഗ്ഗമില്ലാതെയാണിരിക്കുന്നത്. നളാഭ്യുദയമെന്ന നാടകത്തിൽ "കേന ഖലു വിരചിതിമിദം?" എന്ന പാരിപാർശ്വികന്റെ ചോദ്യത്തിന് സൂത്രധാരൻ "നായം മന്ത്രഃ, ഋഷിം വിചാരയിതും." എന്നുമാത്രം മറുപടി പറയുന്നത് എന്നെ പലപ്പോഴും വിസ്മയവ്യസനങ്ങൾക്ക് വിധേയനാക്കീട്ടുണ്ട്. നാടകം മന്ത്രമല്ലല്ലോ എന്നും മന്ത്രമാണങ്കിലല്ലേ അതു ദർശിച്ച ഋഷിയുടെ പേർ അന്വേഷിക്കേണ്ടതുള്ളൂ എന്നുമാണ് സൂത്രധാരന്റെ സമാധാനം. ഈ ചിത്തവൃത്തിയോടുകൂടിയ ഒരു ജനതയ്ക്ക് സാഹിത്യചരിത്രമില്ലാതിരിക്കുന്നത് ആശ്ചര്യമല്ല. രാമായണചമ്പുവിന്റെ കർത്താവ് പൂനംനമ്പൂരി എന്നാണ് വയ്പ്പ്. പള്ളിക്കോവിലകത്തു കേരളവർമ്മത്തമ്പുരാൻ കൊല്ലം 598 മുതൽ 621 വരെ കോലത്തുനാടു പരിപാലിച്ചിരുന്നു എന്നുള്ളതിന് അനിഷേധ്യമായ രേഖയുണ്ട്. ആ കേരളവർമ്മതമ്പുരാന്റെ ആസ്ഥാനപണ്ഡിതനായിരുന്നു ശ്രീകൃഷ്ണവിജയം എന്ന

52


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/63&oldid=156363" എന്ന താളിൽനിന്ന് ശേഖരിച്ചത്