താൾ:Bhasha champukkal 1942.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

==== ഭാഷാചമ്പുക്കൾ====
ഇതിലേ കണ്ടിയൂർ നഗരവർണ്ണനയിൽ ഉൾപ്പെട്ടതായിരിക്കാം അവ എന്നു് ഒരു പണ്ടിതൻ ഉപപത്തിപൂർവം സൂചിപ്പിച്ചു ; ചന്വുക്കളെപറ്റി എഴുതിയ ഒരു ഉപന്യാസ‌ത്തി ൽ അവ പ്രസ്തുതചന്വുവിൽ ഉള്ളതാണെന്നു് മറ്റൊരു പണ്ഡിതൻ നിർമ്മൂലമായി ഉറപ്പിച്ചുപറഞ്ഞു. ഇതിനെപ്പറ്റിയുള്ള വസ്തുതത്വം ഏതന്മാത്രമാണു്.
<poem> "ചുഴല മരുവാരുടേ ചോരിതൻ പരിമള- ച് ഛുരിതപുരികച്ഛടാഘ്രാണാനം ചെയ്കയും." (1) "വേശ്യാനാമൊരു വേശ്മകണക്കേ തന്നിലിണങ്ങിന തരളഭൃജങ്ഗം, ഭഗണപുരഃസ്ഥിതപലകകണക്കേ

പരൽനിരകൊണ്ടു പരത്തിന ഭാഗം." (2)

ഈ പങ് ക്തികൾ ഏതോ ഗദ്യങ്ങളിനിന്നു് ഉദ്ധൃതങ്ങളാണെന്നു നിസ്സംശയമായി പറയാം. ഇവ ഉൾക്കൊള്ളുന്ന കാവ്യങ്ങളൊന്നും ഇനിയും കണ്ടുകിട്ടീട്ടില്ല. ലീലാതിലകകാരന്റെ കാലത്തു ഗദ്യമായും പദ്യമായും രണ്ടും ഇടകലർത്തിയും ചാക്യാന്മാർ കൂത്തുപറഞ്ഞിരുന്നു എന്നു് അദ്ദേഹംതന്നെ സൂചിപ്പിക്കുന്നതായി വിചാ രിക്കുവാൻ പഴുതുണ്ടു്. അതുകൂടാതെ നന്വ്യാന്മാർക്കും കൂത്തു് ഒരു ലവൃത്തിയായിരുന്നു. അതിനു് അവർ പ്രയോഗിച്ചുവന്ന കഥാപ്രബന്ധങ്ങളെ തമിഴെന്നായിരുന്നു പറഞ്ഞുവന്നതു്. ആ പ്രബന്ധങ്ങളിൽ സംസ്കൃതവിഭക്ത്യ

48










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/59&oldid=156358" എന്ന താളിൽനിന്ന് ശേഖരിച്ചത്