രണ്ടാമധ്യായം
"കൈ നോവോളം കഥമപിധനംകൊണ്ടു തർപ്പിച്ചുകാമം
കോരിക്കൊൾകെൻറുടനരുളിനാൽ കോതമാർത്താണ്ഡവീരഃ."
ഇത്യാദി പദ്യങ്ങൾ ജ്ഞാപകങ്ങളാണു്.
"മന്നിൽത്തെളിഞ്ഞു പൊലിവുറ്റു മലിഞ്ഞ കീർത്തേ-
രന്നത്തെ വെന്നഗതമഞ്ചിതസൌകമാര്യംഭാഷാചമ്പുക്കൾ
മിന്നൊത്തുലാവുമിട, തസൃ മുഗാങ്കവക്ത്രം
കന്യാമയം കിമപി രത്നമഭൂൽ കനീയഃ."
എന്ന ശ്ലോകം മറ്റൊരു ചന്വുവിൽനിന്നോ മറ്റോ ആചാര്യൻ ഉദ്ധരിക്കുന്നതാകുന്നു. ആ ശ്ലോകം എനിക്കു പണ്ടു് ഒരു പൊടിഞ്ഞ ഓലയിൽ വായിക്കുവാൻ ഇടവന്നിട്ടുണ്ടു്.
<poem>"പകലായ്പ്പോമിരാവെല്ലാം-പവഴപ്രഭയാ ക്വചിൽ;
പരത്ര നീലസന്വത്യാ-പരഭാഗപ്പടും പകൽ."
"മാതർ കൈക്കല്ല പൊയ്കയ്ക്കു-കുവളക്കൂട്ടമുള്ളത് ;
കോഴിക്കല്ല വിയോഗിക്കു-ചുട്ടിന്മേൽ വാട്ടമുള്ളതു്."
"കലാവിദ്യകളും കാവും വല്ലിയാലിതമുള്ളതു്."
ഇത്യാദി ശ്ലോകങ്ങളും അത്തരത്തിലുള്ള ഏതോ കാവ്യങ്ങളിൽ പെട്ടതായി തോന്നുന്നു. 'പകലായ്പ്പോമിരാവെല്ലാം പവഴപ്രഭയാ ക്വചിൽ' എന്നും 'മാതർകൈക്കല്ല പൊയ്ക്കയ്ക്കു കവളക്കൂട്ടമുള്ളതു്' എന്നുമുള്ള പദ്യങ്ങൾ ഉണ്ണിയാടിചരിതത്തിൽ കിട്ടിയിടത്തോളമുള്ള ഭാഗത്തിൽ ഇല്ല.
47

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.