താൾ:Bhasha champukkal 1942.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാമധ്യായം

ഗദ്യം:-അനന്തരമുള്ള ഗദ്യം ചുവടെ കുറിക്കുന്നു.

"ഇവ്വണ്ണം ചുഴല മേവിൻറ വിഷാംഗണൈരിടയിൽ കൊണ്ടാടപ്പട്ടു ചില ചില ചിലോകങ്ങളെച്ചൊല്ലിയൊടുക്കിൻറളവിൽ അരികിലിരുന്നവനോടു ചോദിച്ചു് ,അത്രത്യോയം നിഖിലവിദ്യാപാരദൃശ്വാ ദാമോദരാഭിധാനോ ഭരതാചാര്യ ഇതി വിജ്ഞായ ഞാങ്ങളിരുവരും തസ്യപുരോഭൂമിമുപസൃത്യ, പരസ്പരാലംബിതകരൌ മറേറക്കരാഞ്ചലേന കിഞ്ചന സഞ്ഛാദിതോഷ്ഠപൃഷ്ഠൌ ധൃഷ്ടതരമതിഷ്ഠാവ." (6)

പിന്നീടു് അവരും ചാക്യാരും തമ്മിലുള്ള കുശലപ്രശ്നമായി.അതിനെത്തുടർന്നു കവി അവിടെ കേട്ട പാട്ടു് ഉണ്ണിയാടിയുടേതെന്നു പറഞ്ഞുകൊണ്ടു് നാടുവഴിയായ കേരളവർമ്മരാജാവിനെ പ്രശംസിക്കുന്നു. അദ്ദേഹം ഉണ്ണുനീലിസന്ദേശകാലത്ത് കായങ്കുളം രക്ഷിച്ചിരുന്ന രവിവർമ്മാവിന്റെ അന്തരഗാമിയാണു്. താഴെ ഉദ്ധരിക്കുന്നതു് ആ പ്രശസ്തിയിലേ ഒരു ഭാഗമാകുന്നു.

ഗദ്യം:-

"യസ്യ ഹി സ്ഫീതഗോമാധുര്യഃ ശീതഭാനുരഖിലഭൂതജാതസ്യ, ഹേതിവിലാസശാലീ വീതിഹോത്രസ്സകലാരാതികാന്താരസ്യ, വീതജാള്യ ദോഷസ്തേജസാംനിധിഃ സുഹൃദ്വ്രാതകമലാകരസ്യ, ചാതുര്യത്തിനു ജന്മഭൂമിഃ, കാതര്യത്തിനു ദൂരവർത്തീ, ദാതാ സകലജനവാഞ്ഛിതാനാം, പാതാസർവപ്രജാനാം, ശ്രോതാ സജ്ജനചരിത്രാണാം, നേതാ വി

43










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/54&oldid=156353" എന്ന താളിൽനിന്ന് ശേഖരിച്ചത്