രണ്ടാമധ്യായം
പദ്യം:-
<poem>"താരാപതിദലം ചേർന്ന -ചാരുകോടീരഭാസുരം
താരാലതിതരാം ചാർത്തി-വാരാളും കബരീഭരം (10)
കാമൻതൻ മേനി നീററിന്റ-തീമിന്നും നിടിലേക്ഷമം
മാരോന്മേഷിയറ്റിന്റ-ചാരുഫാലവിശേഷകം; (11)
കുരാൽനിറമിയന്റേ-നിരാകുലവിലോചനം
മേരിണ്ടു ചാല നീളംചേ-ർന്നിരുണ്ട നയനാംബുജം;(12)
....................................................................
കാളിമാസക്തകണ്ഠാർദ്ധം -കാളകൂടവിഷശ്രിയാ
സുന്ദരാർദ്ധഗളം നല്ല-ചന്ദനദ്രവചർച്ചയാ; (13)
തീ വായിലെരിയും പാമ്പാം-ഗ്രൈവയകവിഭൂഷിതം
ചാല നിർമ്മലമാംചാരു-ലോലഫാരവിരാജിതം;(14)
അഴകാർകൈവലത്തേതിൽ-മഴുവാലതിഭീഷണം;
കയ്യിൽ വാമേ മുദാ പാടി-പ്പയ്യ മേവിന്റ പൈങ്കിളി;(15)
ഭൂതിധൂസരവിസ്താരി-പാതിത്തിരുവുരസ്ഥലം
കളഭം ചേർന്നൊരു കുചം-വളരും തിരുമാറിടം"(16)
അപ്പോൾ ഒരാൾ ആ ക്ഷേത്രത്തിന്റെ വാതില്ക്കലിരുന്നു ചില ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു. അദ്ദേഹമാണ് ദാമോദരച്ചാക്യാർ. ആ കവി തന്നെപ്പറ്റി താഴെ കാണുന്ന സൂക്തിചിത്രം നിർമ്മിച്ചിരിക്കുന്നു.
1.കപിലവർണ്ണം 2.ആർ കൈ= ആർന്നകൈ
41

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.