താൾ:Bhasha champukkal 1942.pdf/472

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ടിയിരിക്കുന്നു എന്നു മാത്രമേ അസ്മാദൃശന്മാർക്കു പറവാൻ നിർവാഹമുള്ളൂ.

187-ാമത്തെ വശത്തിൽ നീലകണ്ഠകവിയുടെ തെങ്കൈലനാഥോദയത്തിൽ സ്മൃതനായ 'കാശിക്കെഴുന്നള്ളിയ' കൊച്ചി രാമവർമ്മമാഹാരാജാവു് ക്രി. പി. പതിനഞ്ചാം ശതകത്തിലല്ല, പതിനാറാം ശതകത്തിലാണു ജീവിച്ചിരുന്നത് എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ടു്. എന്റെ ഈ അഭിപ്രായത്തിനു ഉപോൽബലകമായി ഇപ്പോൾ ഒരു പുതിയ തെളിവു കൂടി കിട്ടീട്ടുണ്ടു്. 1117-ആമാണ്ടത്തേ ശ്രീ ചിത്രോദയം തിരുനാൾ വിശോഷാൽ പ്രതിയിൽ ശ്രീ. വി. കെ. രഘുനന്ദമേനോ, ബി. എ, ബി. എസ്സി, പല പ്രമാണങ്ങളും ഉദ്ധരിച്ചു പ്രസിദ്ധീകരിച്ചിണ്ടു്ഒരു വിശിഷ്ടോപല്യാസത്തിൽ 1565 മുത1601 വരെ രാജ്യഭാരം ചെയ്യ്തതായി ചരിത്രക്കാരൻമാർ പ്രസ്താവിക്കുന്ന രാമ്മവർമ്മ മഹാരാജാവിനെ തന്നെയാണ് തെങ്കൈലനാ ഥോദയകാരൻ സ്മരിച്ചിരിക്കുന്നതെന്നും കാശിക്കെഴുന്നള്ലി അവിടെ വച്ചു തീപ്പെട്ട ആ മഹാരാജാവിന്റെ പൂർണ്ണമായ നാമധേയം കേശവരാമവർമ്മാവെന്നായിരുന്നു എന്നും സ്ഫടികസ്ഫുടമായി കാണിച്ചിരിക്കുന്നു. കൊല്ലം 739 വൃശ്ചകത്തിൽ അദ്ദേഹമായിരുന്നു നാടുവാണിരുന്നതു് എന്നു തെളിയിക്കുന്ന ഒരു രേഖയും ശ്രീ രഘുനന്ദനമേനോൻ ആ ഉപന്യാസത്തിൽ ഇദ്ധരിച്ചിട്ടുണ്ടു്. അതിലെ പ്രസ്താവന അവിശ്വസിക്കുവാൻ ന്യാമില്ലാത്ത സ്ഥിതിക്കു് 740 മകരം 15-ആനു- പടവെട്ടിത്തീപ്പെട്ട ഉണ്ണിഗ്ഗോദവർമ്മ രാജാവു് ഇളമുറത്തമ്പുരാക്കൻമാരിൽ ആരെങ്കിലുമായിരിക്കുവാനേ തരമുള്ളൂ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/472&oldid=156342" എന്ന താളിൽനിന്ന് ശേഖരിച്ചത്