താൾ:Bhasha champukkal 1942.pdf/471

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനുബന്ധം

59-ാമത്തേ വശത്തിൽ "സാമൂതിരി രാജാക്കന്മാർക്കു രാജ്യാഭിഷേകം കഴിഞ്ഞാൽ അതിനു മുൻപുള്ള പേരെന്തായാലും മാനവിക്രമൻ എന്ന നാമഘേയം മാത്രമേപാടുള്ളൂ" എന്നു ഞാൻ പ്രസ്താവിച്ചിട്ടുണ്ടു്. വിജ്ഞാനദീപിക നാലാംഭാഗത്തിൽ ഞാൻ രേഖപ്പെടുത്തീട്ടുള്ള അഭിപ്രായത്തിനു വിപരീതമാണു ഇതു്.ആദ്യത്തേ അഭിപ്രായം ഭേദപ്പെടുത്തുവാൻ എന്നെ പ്രേരിപ്പിച്ചതു് സാഹിത്യനിപുണൻ എം. കുഞ്ഞൻവാര്യരുടെ 'കൃഷ്ണാട്ടം ഭാഷ'യ്ക്കു ശ്രീ പി. വി കൃഷ്ണവാരിയർ 1115-ൽ എഴുതിയ അവതാരികയിൽ കണ്ട പ്രസ്താവനയാണു്. എന്നാൽ ആ മതം അങ്ഗീകാരയ്യമല്ലെന്നും 'മാനവിക്കിരമ (വിക്രമ)നായ സാമുതിരി തിരുമുല്പാടു്, മാനവിയത(വേദ)നായ, വീരരായിരെ(രായ)നായ സാമൂതിരി തിരുമുല്പാടു് 'എന്നീ മൂന്ന് പേരും കോഴിക്കോട്ടു ഗ്രന്ഥവരിയിൽ കാണുന്നുണ്ടെന്നും ശ്രീ കെ. വി. കൃഷ്ണയ്യർ എം. എ. എന്നെ അറിയിക്കുന്നു. സാമൂതിരിവംശചരിത്രത്തിന്റെ പ്രണേതാവായ ശ്രീ . കൃഷ്ണയ്യരും സാമൂതിരികോവിലകത്തെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ള ശ്രീ. പി. വി. കൃഷ്ണവാരിയരും ഈ വിഷയത്തെക്കുറിച്ച് നിഷ്കൃഷ്ടമായി ഒരഭിപ്രായം പുറപ്പെടുവിപ്പിക്കുവാൻ ഉത്താമാധികാരികളാണു്. ആ സ്ഥിതിക്കു ഇതിന്റെ യാഥാർത്ഥ്യം ഉപരി ഗവേഷണം കൊണ്ടു തീർച്ചപ്പെടുത്തേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/471&oldid=156341" എന്ന താളിൽനിന്ന് ശേഖരിച്ചത്