താൾ:Bhasha champukkal 1942.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
തിരൂവീതാംകൂറിൽ കോ‌ട്ടയത്തിനു സമീപമൂള്ള മാങ്ങാനത്തൂ ചാക്യാർകുടുംബത്തിലേ ഒരങ്ഗവും നാവായിക്കുളത്തുശങ്കരനാരായണമൂർത്തി‌യുടെ ആരാധകനും കായങ്കളത്ത് രാജാക്കൻമാരു‌ടെ ആശ്രിതനുമായിരുന്നു. ണ്ണൂനീലിസന്ദേശത്തിന്റെ പൂർവഭാഗത്തിൽ കോറ്റേനോലുമൊഴി ചെറുകരച്ചേർന്ന കൂട്ടത്തിയേയും' നാട്ടിൽ ചൊല്ലേറിനചെറുകരച്ചേരുമെന്നുണ്ണിയാടി'യേയും ററിനായകൻ സന്ദേശഹരനോടു നിർദ്ദേശിക്കുന്നുണ്ടല്ലോ. ആ കട്ടിക്കുളത്തു കേരളവർമ്മരാജാവിന്റെപത്നിയായിരുന്നു. ഉണ്ണിയാ‌‌‌ടി ആ സ്ത്രീരത്നത്തിന്റെ സഹോദരിയായിരുന്നിരിക്കാം. കേരളവർമ്മരാജാവുംകുട്ടത്തിയും മ്മിലുള്ളവിവാഹത്തൈ പറ്റി പ്രസ്തുതചന്വുവിൽ പ്രതി‌പാദിച്ചി‌ട്ടുണ്ട് അവരുടെ പുത്രിയായ ഉണ്ണിയാടിയെ അക്കാലത്തു കൊടുങ്ങല്ലൂരിൽ താമസിച്ചിരുന്ന പെരുന്വടപ്പു (കൊച്ചി) രാമവർമ്മ യുവരാജാവു വിവാഹംചെയ്യുന്നതാണ് ശിവവിലാസത്തിലെ ഇതിവൃത്തം. ഇത്രയും പ്രതിപാദിച്ചതിൽ നിന്ന് ഉണ്ണുനീലി സന്ദേശവും, നമ്മുടെയീ ചമ്പുവും, ശിവവിലാസവും ഏകദേശം ഒരേകാലത്തു് -എന്റെ പക്ഷത്തിൽ - ക്രി.പി പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ വിരചിതങ്ങളായ കൃതികളാണെന്നു വെളിപ്പെടുന്നു. ദിവ്യന്മാരായ രണ്ടുവ്യോമചാരികൾ മാവേലിക്കരയ്ക്കു സമീപത്തുള്ള കണ്ടിയൂർനഗരത്തിന്റെ -അന്നു് അതു് ഒരു ഗ്രാമമല്ല,നഗരമായിരുന്നു. ഉപരിതലത്തിൽ സഞ്ചരിക്കുമ്പോൾ അധോഭാഗത്തിൽ

36










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/47&oldid=156339" എന്ന താളിൽനിന്ന് ശേഖരിച്ചത്