താൾ:Bhasha champukkal 1942.pdf/461

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭഷാചമ്പുക്കൾ

2.കവിയുടെ പ്രാർത്ഥന-


"വീണാലാപത്തൊടുക്കും മൃദുവചനമതും തൻപദാബ് ജത്തിലാരും വീണാ , ലാപത്തൊടുക്കും മഹിതഗുണമതും കൊണ്ടുവിഖ്യാതകീർത്തേ, കാലേ തന്നാലുമന്യംനഹി ഗതിയിവനെ- ന്നോർത്തു മദ്വാഞ്ഛിതത്തെ- ക്കാലേതെന്നാലുമസ്മൽകുലമിതഖുലവും ത്വപദൈകാവിലംബം."


8. ഹൈദർനായിക്കൻ-

1116-ആമാണ്ടു രണ്ടു പുതിയ ചമ്പുക്കാവിർഭവിച്ചു. അവയിൽ കാല കൊണ്ടു ആദ്യത്തേതു മേജർ സർദാർ കെ. എം. പണിക്കരുടെ ഹൈദർനായിക്കനും രണ്ടാമത്തേതു വാരനാട്ടു കെ. പി. ശാസ്ത്രിയുടെ ശ്രീചിത്രാഭിഷേകവുമാണ്. പണിക്കരുടെ കൃതി 'ഹൈദരാലി' എന്ന പേരിൽ 1096-ആമാണ്ടിടയ്ക്കും കവന കൗമുദിയിൽ ഖണ്ഡശ: പ്രസിദ്ദീകരിച്ചിരുന്നതായി ഓർക്കുന്നു. ഹൈദരാലി കേരളത്തെ അക്രമിക്കുന്നതും കോലത്തിരി യുദ്ധത്തിൽ തോല്ക്കുന്നതും ആ രാജാവിന്റെ പുത്രിയായ മാധവി തന്റെ നേരെ ബലാൽകാരത്തിനായി പുറപ്പെട്ട ബൈദരുടെ സേനാനി കുമ്മുറുദീനെ വെട്ടിവീഴ്ത്തി ഉടൻ തന്നെ ആത്മഹത്യചെയ്യുന്നതും പ്രസ്തുതസംഭവങ്ങൾ ഒരു സന്യാസിയുടെ വേഷത്തിൽ പ്രച്ഛനായി കണ്ടു കൊണ്ടിരുന്ന


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/461&oldid=156330" എന്ന താളിൽനിന്ന് ശേഖരിച്ചത്