താൾ:Bhasha champukkal 1942.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രണ്ടാമധ്യായം
ആ അവസരത്തിൽ മുൻപു പറഞ്ഞ ഗന്ധർവൻ ("ഉണ്ണിയച്ചീമധീരേക്ഷണാമൈക്ഷത') ഉണ്ണിയച്ചി എന്ന സുന്ദരിയെകണ്ടു.
പദ്യം :-
"കണ്ടിട്ടേനാം കലിതപുളകാനന്ദകൌതുഫലാത്മാ മർത്ത്യോ ഭൂത്വാ നിജലചലദൃ‌ശാം മററു വാർത്താം മറന്നു് കീഴ്പ്പാടാനാൻ കിളികരവം കേട്ടു പാട്ടാങ്ങുപേതും ഗന്ധർവോസൗ ഗളിതഹൃദയാ ഗന്ധവാഹസ്യ മാർഗ്ഗാൽ."
ഹോയ് സലരാജ്യത്തിന്റെ രാജധാനിയായ ദോരസമുദ്രം മഹമ്മദീയരുടെ ആ‌ക്രമണം നിമിത്തം നാമാവേശേഷമായതു് ക്രി. പി. 1347-ൽ ആണല്ലോ. അതിനാൽ അതിനു മുൻപാണു് പ്രസ്തുതകൃതിയുടെ പ്രാദുർഭാവമെന്നു് അനുമാനിക്കുന്നതിൽ അസാങ്ഗത്യമില്ല. പ്രണേതാവാരെന്നു് അറിയുന്നില്ല.
ഉണ്ണയാടിചരിതം ‌.ഇനി ക്രി. പി. പതിന്നാലാം ശതകരത്തിന്റെ ഉത്തരാർദ്ധത്തിൽ വിരചിതവും തൽകാലം നമുക്കു് ഉണ്ണിയാടിചരിതം എ​ന്നു നാമകരണം ചെയ്യാവുന്നതുമായ മറ്റൊരു മണിപ്രവാള ചമ്പുവിനെപ്പറ്റിപ്രസ്ഥാവിക്കാം. ഈ ഗ്രന്ഥത്തിന്റെ ഉപക്രമോപസംഹാരഭാഗങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും ഇടയ്ക്കുള്ള ഏഴോലകൾ കണ്ടുകിട്ടിയിട്ടുണ്ട് ഇതിന്റെ കർത്താവ് ശിവവിലാസം എന്ന ചരിത്രപ്രാധാന്യമുള്ള സംസ്കൃകകാവ്യത്തിന്റെ നിർമ്മാതാവായ ദാമോദര ചാക്യാരാണ്. അദ്ദേഹം

35


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/46&oldid=156328" എന്ന താളിൽനിന്ന് ശേഖരിച്ചത്