താൾ:Bhasha champukkal 1942.pdf/458

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം ശങ്കരൻനമ്പ്യാർക്കു പദ്യരചനയിലും ഗദ്യരചനയിലും ഒന്നു പോലെ പാടവമുണ്ടു്. ചില പദ്യങ്ങളും ഒരു ഗദ്യവും ഉദ്ധരിക്കാം.

പദ്യങ്ങൾ 1. ദുർവാസസ്സിന്റെ വിചാരം - "നാമോ ലോകസുഖങ്ങളൊക്കയുമുപേ- ക്ഷിച്ചുള്ള യോഗീശ്വരൻ; നാമോച്ചാരണമൊന്നു താനിഹ നമു- ക്കൊക്കുന്നതും ശാർങ്ഗിണഃ; ആമോദാതിസയോജ്ജ്വലാം സ്രജമിമാം ദിവ്യാം ധരിക്കെന്നതി- ങ്ങാമോന്നല്ല, വിരക്തിമാർഗ്ഗചരനാ- യീടും നമുക്കാകയാൽ." (1)

2.ശിവസ്തുതി - "പാതാളം പാദമായും ദിവസകരഹിമാം- ശുക്കൾ നേത്രങ്ങളായും ധാതാവിൻ വാസലോകം തിരുമഹിതശിര- സ്സായുമെങ്ങും നിറഞ്ഞും ഭൂതാനാമാദ്യസൃഷ്ടിസ്ഥിതിലയമിതുകൾ- ക്കൊക്കെയും മൂലമായും വീതാതങ്കം വിളങ്ങുന്നൊരു വിമലവിരാൾ- പൂരുഷം കൈതൊഴുന്നേൻ." (2)

447










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/458&oldid=156326" എന്ന താളിൽനിന്ന് ശേഖരിച്ചത്