താൾ:Bhasha champukkal 1942.pdf/457

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ ചുരുളുന്ന കൂന്തലൊടു കരളിൽക്കുറുമ്പിയലു- മിരുളാം നിശാടി സഖിയാകും പിത്തമലർ വേകും- മുഗ്ദ്ധമൊഴി തൂകും നേത്രജലമാർത്തിയുപലത്തിനൊടുമൊത്തു സമ- വർത്തിദഹനാദ്യരിലുമേകും. (2)

മാപാപി മാരനുടെ രോപാവലിക്കെതിർ ച- ലാപാങ്ഗി ഭൂപസുത തീർന്നും മനതളിർ തകർന്നും, മതികദനമാർന്നും, മരണമൊരു ഞൊടിയിടയിൽ വരുവതിനു വിഷ- [കൃമിയൊ- ടെതിർനിലയിലിനജനൊടു നേർന്നും; (3)

ശമിതാരിയാകുമൊരു കമിതാ വരാതരികി- ലമിതാധി ഘസ്രമനു നീളും ഹൃത്തഹഹ! കാളും- മുഗ്ദ്ധയെയൊരാളും പാർത്തിടരുതത്തരമമർത്ത്യവനിതാർത്തിദസു- മൂർത്തിലത പാർത്തു പലനാളും." (4)

6. പാലാഴിമഥനം - ഈ ചമ്പു എറണാകുളം കോളെജ് പ്രൊഫെസർ പി. ശങ്കരൻ നമ്പ്യാരുടെ ഒരു ബാല്യകൃതിയാകുന്നു. ഇതു് അച്ചടിപ്പിച്ചതു് 1088-ൽ ആണു്. രചനയ്ക്കു പഴമവരുത്തി കവിതയ്ക്കു പ്രാചീനചമ്പുക്കളുടെ ഛായനല് കുവാൻ കവി കഴിയുന്ന വിധമെല്ലാം പ്രയത്നിച്ചിട്ടുണ്ടു്.

446


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/457&oldid=156325" എന്ന താളിൽനിന്ന് ശേഖരിച്ചത്