താൾ:Bhasha champukkal 1942.pdf/455

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ പദ്യങ്ങൾ. 1.സുജാസയുടെ സൌന്ദര്യം - ശംഖിന്നുള്ളോ പികത്തിൻ വസതി? പവിഴവും മുത്തുമബ് ജത്തിലാമോ? തിങ്കൾത്തെല്ലിന്നു മേലോ മുകിൽനിര? യമൃതി- ന്നാശയം തൊണ്ടിതാനോ? തങ്കക്കുന്നിൽപ്പിറന്നോ യമുന? യതു തടാ- കത്തിലോ വീഴ്വ, തെന്തീ- യങ്ഗശ്രീതൻ പ്രഭാവം? ഹര ഹര! ചപലാ- ലേഖ ഭൂലോകമാർന്നോ? (1)

2.സ്വയംവരത്തിനായിവന്ന രാജാക്കന്മാർ - "മാനം ചേരുന്ന മല്ലീശരമഹിതജയ- സ്തംഭശുംഭൽപതാകാ- സ്ഥാനംകൈക്കൊണ്ടു ദൃഷ്ടിക്കമൃതമഴപൊഴി- ക്കുന്നൊരത്തന്വിയാളെ ആനന്ദാംഭോധിവീചീകലവികളിലനോ- കായിരം മജ്ജനംചെ- യ്താനങ്ഗാസ്ത്രാർത്തരാകും നൃപർ മിഴികളിരെ- ക്കണ്ടു കൊണ്ടാടിനിന്നാർ." (2)

3.വരണമണ്ഡപത്തിൽ തോഴിയുടെ വാക്കു് - "ശൃങ്ഗാർശ്രീകളിക്കും കനകസദനമെ! തിണ്ണമിപ്പുണ്യവാൻതാൻ വങ്ഗധീശൻ വരിഷ്ഠാകൃതി ഹരിഹയദിങ്- മണ്ഡലാഖണ്ഡലാഗ്ര്യൻ;

444


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/455&oldid=156323" എന്ന താളിൽനിന്ന് ശേഖരിച്ചത്