താൾ:Bhasha champukkal 1942.pdf/454

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം യുദ്ധത്തിൽ പൃഥു ബന്ദിയാക്കപ്പെടുകയും ആ വാർത്ത കേട്ടു സുജാത അഗ്നിപ്രവേശം ചെയ്യുകയും ചെയ്യുന്നു. ഒടുവിൽ, "തൻ നാടന്യനു ചേർന്നു തൻ തനയയും തൽകാന്തനും നഷ്ടരാ- യെന്നാലും പ്രമദം വഹിക്കുമൊരു നീ കല്ലൊത്തൊരുള്ളോത്തവൻ; എൻ നാശത്തിനു നീയിരിക്കിൽ മതിയാം; നിന്നെത്തുലച്ചെന്നിയേ ചെന്നാലുണ്ടു പെരുത്തനർത്ഥനിതി ഞാ- നോർക്കുന്നു ഹൃൽക്കന്ദരേ." എന്നു ജയചന്ദ്രനോടു പറഞ്ഞു ഗോറി അദ്ദേഹത്തെവധിച്ചു കാന്യകുബ്ജവും കീഴടക്കുന്നു. അതാണു് കഥയുടെ അവസാനം. "ധരിത്രിയിതു കൂർത്തതല്ലിവിടെ നാം കുലംകുത്തുവാ- നൊരിത്ര തുടരൊല്ലതിൻ ഫലമൊടുക്കമീവണ്ണമാം; പെരുത്തറിവിരിക്കിലും ഭ്രമമകറ്റി നന്നാക്കുമി- ക്കരുത്തു തിരിയാത്തവൻ കഥയിതൊന്നു വായിക്ക- [ണം." എന്നുള്ള കവിയുടെ അഭ്യർത്ഥനയോടുകൂടി ഗ്രന്ഥം സമാപ്തമാകുന്നു. ചില പദ്യങ്ങളും ഒരു ദണ്ഡകവും ഉദ്ധരിക്കാം.

443










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/454&oldid=156322" എന്ന താളിൽനിന്ന് ശേഖരിച്ചത്