താൾ:Bhasha champukkal 1942.pdf/453

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ വായ പൃഥുവും തമ്മിൽ അനുരക്തരായി ചമയുന്നു. ജയചന്ദ്രനും പൃഥുവും അത്യന്തം ശത്രുതയിൽ വർത്തിക്കുന്നവരാണു്. ജയചന്ദ്രൻ തന്റെ പ്രതാപത്തെ പ്രദർശിപ്പിക്കുവാൻ ഒരു രാജസൂയയാഗം നടത്തുകയും അതിൽ പൃഥുവൊഴികെ മറ്റുള്ള ഭാരതരാജാക്കന്മാരെല്ലാം അദ്ദേഹത്തിന്റെ ആജ്ഞാകരന്മാരെന്ന നിലയിൽ പങ്കുകൊള്ളുകയും ചെയ്യുന്നു. ആ രാജാക്കന്മാരിൽ ആരെയെങ്കിലും പുത്രി ഭർത്താവായി വരിച്ചുകൊള്ളട്ടെ എന്നു് അദ്ദേഹം ന്ശ്ചയിക്കുന്നു. എന്നാൽ സുജാത മാലയിട്ടതു പൃഥുവിനെ അവമാനിക്കുവാൻവേണ്ടി ജയചന്ദ്രൻ വരണമണ്ഡപത്തിന്റെ ബഹിർദ്വാരത്തിൽ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ ആജ്ഞാകരന്മാരിൽ ആരെയെങ്കിലും പുത്രിഭർത്താവായി വരിച്ചുകൊള്ളട്ടെ എന്നു് അദ്ദേഹം നിശ്ചയിക്കുന്നു. എന്നാൽ സുജാത മാലയിട്ടതു പൃഥുവിനെ അവമാനിക്കുവാൻവേണ്ടി ജയചന്ദ്രൻ വരണമണ്ഡപത്തിന്റെ ബഹിർദ്വാരത്തിൽ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ ലോഹപ്രതിമയെയാണു്. അതു കണ്ടു ക്രുദ്ധനായി പിതാവു പുത്രിയെ കാരാഗൃഹത്തിലാക്കുകയും പൃഥു അവിടെ നിന്നു് ആ മനസ്വിനിയെ വിമുക്തയാക്കി സ്വരാജ്യത്തിലേക്കു കൊണ്ടുപോയി പാണിഗ്രഹണം ചെയ്യുകയും ചെയ്യുന്നു. പ്രതികാരകാംക്ഷിയായ ജയചന്ദ്രൻ തദനന്തരം മുഹമ്മദു് ഗോറിയുമായി സഖ്യം ചെയ്യുകയും അവർ രണ്ടുപേരുമായി പൃഥുവിനോടു യുദ്ധം തുദങ്ങുകയും ചെയ്യുന്നു. ആദ്യത്തേ പോരിൽ ജയം പൃഥുവിനുതന്നെയാണു് ലഭിച്ചതു്. വീണ്ടും സർവ്വാഭിസാരസമ്പന്നനായി മുഹമ്മദു് സമരഭൂമിയിൽ എത്തി. പട തുടരരുതെന്നു പിതാവിന്റെ ശിബിരത്തിൽ വേഷപ്രച്ഛന്നയായി പുത്രി കഴിയുന്നതും പ്രാർത്ഥിക്കുന്നുവെങ്കിലും അമർഷന്ധനായ പിതാവു് അതു് അല്പവും ചെവിക്കൊള്ളുന്നില്ല. ആ

442










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/453&oldid=156321" എന്ന താളിൽനിന്ന് ശേഖരിച്ചത്