താൾ:Bhasha champukkal 1942.pdf/452

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം

5.സുജാതോദ്വാഹം - ഇതു് എന്റെ ഒരു സമാന്യം ദീർഘമായ ചമ്പുവാകുന്നു. ആകെ മുന്നൂറ്ററുപതു പദ്യങ്ങളും പത്തൊൻപതു ഗദ്യങ്ങളും ഒരു ദണ്ഡകവുമുണ്ടു്. നൈഷധം, കൊടിയവിരഹം ഇപപോലെ പൂർവഭാഗമെന്നും ഉത്തരഭാഗമെന്നും പ്രസ്തുതചമ്പു രണ്ടായി പകുത്തിരിക്കുന്നു. ഞാൻ ബാല്യത്തിൽ മേല്പുത്തുർ ഭട്ടതിരിയുടെ സുഭദ്രാഹരണം, ദൂകവാക്യം, പാഞ്ചാലീസ്വയംവരം ഈ ചമ്പുക്കൾ, ചങ്ങനാശേരി രവിവർമ്മകോയിത്തമ്പുരാന്റെ അന്തോവാസിയായിരുന്ന അവസരത്തിൽ നിഷ്കർഷിച്ചു പഠിച്ചു. അന്നു തുടങ്ങി ചമ്പുക്കളിൽ എനിക്കുള്ള ആവേശം അതിരറ്റതായിത്തീർന്നു. നൈഷധം, ചെല്ലൂർമാഹാത്മ്യം, ഭാരതം, രാമായണത്തിന്റെ ഏതാനു ഭാഗങ്ങൾ എന്നീ പ്രാചീനചമ്പുക്കളും എന്റെ ഗുരുനാഥന്റെ ഉഷാകല്യാണവും ഗൗരീപരിണയവും പ്രസിദ്ധപ്പെടുത്തിക്കണ്ടപ്പോൾ എനിക്കും ഒരു ചമ്പു രചിച്ചാൽ കൊള്ളൈമെന്നുള്ള മൊഹം സ്വാഭാവികമായി അങ്കുരിച്ചു. അതിന്റെ ഫലമാണു് സുജോതോദ്വാഹം. അതു് 1083-ൽ അച്ചടിപ്പിച്ചു. അതിനെ എന്റെ കവിതാലയിലേ ഒരു അപക്വഫലമായി മാത്രമേ സഹൃദയന്മാർ കരതേണ്ടതുള്ളൂ. സുജാതോദ്വാഹത്തിലേ കഥ പൗരാണികമല്ല; ഭാരതചരിത്രാന്തർഗ്ഗതമാണു്. കാന്യകുബ് ജാധീശ്വരനായ ജയചന്ദ്രന്റെ പുത്രി സുജാതയും ഇന്ദ്രപ്രസ്ഥാത്തിലേ രാജാ 441

56










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/452&oldid=156320" എന്ന താളിൽനിന്ന് ശേഖരിച്ചത്