താൾ:Bhasha champukkal 1942.pdf/451

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ ക്കുന്നുണ്ടെന്നു സമ്മതിക്കുവാനേ തരമുള്ളൂ. അതു ഗ്രന്ഥ കാരന്മാർക്കു തമ്മിൽ വാസനാവിഷയകമായുള്ള താരതമ്യത്തിന്റെ ഫലമാണെന്നു പറയാൻ വ്വൃത്തിയുമ്ല്ല.

4. സന്താനഗോപാലം - ഇതു തിരുവനന്തപുരം കരുവേലി ഗൗരിക്കുട്ടിഅമ്മ ഉണ്ടക്കിയ ഒരു ചമ്പുവാണു്. 145 പദ്യങ്ങളും നാലുദണ്ഡകങ്ങളുമുണ്ട്. ഉഷാകല്യാണംകണ്ടു് ആ രീതിപിടിച്ചെഴുതിയ ഒരു പ്രബന്ധമാണു് ഇതു്. കവിതയ്ക്കു ഗുണമുണ്ടെന്നു പറവാൻ പാടില്ല എങ്കിലും "ഇക്കാലത്തൊരു പെണ്ണു തെറ്റുകളാകന്നു‌ള്ളോരെഴുത്തെങ്കിലും മുക്കാലും ശരിയാക്കിയങ്ങെഴുതിയാലൊട്ടല്ലതാശ്ചര്യമാം" എന്ന നിലയ്ക്കു് അക്കാലത്തു ഗൗരിക്കുട്ടിഅമ്മ അത്രമാത്രം സാധിച്ചതു ശ്ലാഘനീയംതന്നെ. ഒരു ശ്ലോകംമാത്രം ഉദ്ധരിക്കാം.

ബൃഹ്മണാശ്രഷ്ഠന്റെ ആവലാതി - "കെട്ടില്ലേ കശ്മലന്മാർ സഭയിതിലമരും യാദവന്മാരിലാരും? പൊട്ടിപ്പോയോ ഭവാന്മാർക്കിഹ ചെകിടധുനാ? കഷ്ടമേ! ദുഷ്ടരേവം, നാട്ടിന്നീശത്വമാർന്നിപ്രജകളിലുളവാം ദുഃഖമോർക്കാതിരുന്നാൽ ശിഷ്ടന്മാരാം ജനങ്ങൾക്കിനിയൊരു ഗതിയെ- ന്തെന്നു ഞാനോ ന ജാനേ."

440


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/451&oldid=156319" എന്ന താളിൽനിന്ന് ശേഖരിച്ചത്