താൾ:Bhasha champukkal 1942.pdf/446

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം ഗിക്കുന്നതിനും, "കുന്നിച്ചീടുന്ന നിൻ വൈഭവം" "നളിനവിശിഖജന്മാ ജഗന്മാനനീയൻ" എന്നീ വരികൾ യതി ഭംഗദുഷ്ടമാക്കുന്നതിനു അവിടുന്നു മുതിർന്നിട്ടുണ്ടു്. പഴയചമ്പുക്കളുടെ ശൈലി ഇതുകൊണ്ടൊന്നും സമുദ്ധൃതമായില്ലെങ്കിലും അതിനോടു് ഒട്ടൊക്കെ കിടനില്ക്കുന്ന ഒരു പുതിയ ശൈലി സഞ്ജാതമായി. അതു വശ്യവാക്കായ ഒരു കവിപുങ്ഗവന്റെ കൈകാര്യത്തിൽ അത്യധികം ഹൃദയാവർജ്ജകമായി പ്രശോഭിക്കുകയുംചെയ്തു. രവിവർമ്മകോയിത്തമ്പുരാന്റെ രചനയിൽ അക്കാലത്തേ രീതി അനുസരിച്ചു് അങ്ങിങ്ങു ചില വൈകല്യങ്ങൾ കാണ്മാനില്ലെന്നില്ല.'സമ്മോദാംഭോനിധീങ്കൽ നിമഗ്നനായ്' , 'കുലം, ശീലം, വിദ്യാ വിനയമിവകൊണ്ടപ്രതിമനാം', 'നീ ക്ഷമിച്ചങ്ങരുളുക', 'മുൻപിൽച്ചെന്നണയുന്ന കണ്ട്', 'ഒരുമ്പെട്ടഹോ (ഒരുമ്പെട്ടു അഹോ)' ഇത്യാദികൾ ആ കൂട്ടത്തിൽപ്പെട്ടവയാണു്. എന്നാൽ പൂന്തോട്ടവും, വെണ്മണി അച്ഛനും, നടുവത്തച്ഛനും, വെണ്മണി മഹനു ശബ്ദത്തിൽ വേണ്ട നിഷ്കർഷയോടുകൂടിയാണെങ്കിലും അർത്ഥത്തിൽ യാതൊരു വൈചിത്ര്യവും പരുത്താതെ കേവലം ശുദ്ധജലപ്രായമായി ഭാഷാശ്ലോകങ്ങൾ നിർമ്മിക്കുവാൻ വഴിതുറന്നു കാണിച്ചപ്പോൾ അതുകൊണ്ടു തൃപ്തിപ്പെടാതെ, ശബ്ദത്തിനല്ല അർത്ഥമെന്നും പ്രത്യുത അർത്ഥത്തിനാണു് ശബ്ദമെന്നുമുള്ള തത്വം മനസ്സിലാക്കി,അലങ്കാരങ്ങളുടെ സമുചിതമായ സന്നിവേശം കൊണ്ടും മറ്റും വിവക്ഷിതത്തിനു മോടിപിടിപ്പിച്ചു് ഒരു സ്വതന്ത്രപദവിയിൽകൂടി ഭാഷാകവിത

435










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/446&oldid=156313" എന്ന താളിൽനിന്ന് ശേഖരിച്ചത്