താൾ:Bhasha champukkal 1942.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ യിൽ ഒൻപതുമുതൽ പന്ത്രണ്ടുവരെ മൂന്നുണണിക്കൂർ കൊണ്ടെഴുതി ഒരു കൃതിയാണ് തന്റെ ഇഷ്ടദേവതയായ കുമാരനെല്ലൂർഭഗവതിയെപ്പറ്റിയുള്ള സ്തോത്രരത്നമായ ആർശാതകം. ഗീതിവ്രത്തത്തിൽ അത്ര മനോഹരമായ ഒരു സ്തുതുതിശതകം കൈരളിക്ക് ഏതാവൽപര്യന്തം ലബ്ദമായിട്ടില്ല.

       "മായേ, മോഹതമോമയ-
        മായേറ വളർന്ന കടൽ കടന്നീടാൻ 
        തായേ വരമിന്നടിയനു
        തായേ, തരുണേന്ദുചൂടുവോൻജായേ."
 മുതലായ പദ്യങ്ങൾ ദിവ്യമായി ഏതോ ഒകു ശക്തി വിശേഷത്തിന്റെ സ്ഫുരണഫലമാണെന്നു സഹൃദയന്മാർക്കു കാണുവാൻ പ്രയാസമില്ല. 
        "താർത്തേനോടു സമാനമാകുമധരം
                  സ്വൈരം നുകർന്നും ദൃഢം       
         ചേർത്തും വക്ഷസി പേർത്തപേർത്തണിമുല_
                  പ്പൊൽക്കുംഭമാസക്തിയാൽ 
         ആത്താമല്പമഹസ്സരോജമിഴിമാ_
                   രോടൊത്തു മേവിടുമാ_
         പ്പൊൽത്താരിന്മകൾതന്മളാണനനിശം
                 ചേർത്തീടണം മംഗളം."

എന്ന് ഉഷാകല്യാണത്തിന്റെ ഒടുവിൽ കാണുന്ന ഒരു പദ്യത്തിൽനിന്നു് 1066-ാമാണ്ട് കുഭമാസം 27_നു-

426










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/437&oldid=156303" എന്ന താളിൽനിന്ന് ശേഖരിച്ചത്