താൾ:Bhasha champukkal 1942.pdf/436

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പത്താമധ്യായം ഹിതാഭ്യാമിവ മഹിതഗാങ്ഗേയകുംഭാഭ്യാം, നിജോപമാനസ്യ കുത്രാപ്യസഹമാനതയേവ പരസ്പരകലിതവിമർദ്ദനാഭ്യാ, നകേവലമിതരയുവതികുചകലശാവിവ തരുണ ജനാനാം കുമാരാകാണാമപി ഹൃദയം വിദാരയാവ ഇതിദുർവാരഗർവോദ്ധതാഭ്യാ, ഗോവർദ്ധന ഗിരിഭ്യാമിവ നന്ദനന്ദനസേവനായ പരികല്പിതരാമണീയകാഭ്യാം, വിഷരസാസിക്താഭ്യാമപി പീയൂഷസാരപൂരിതഹേമകുംഭസുഭഗംഭാവുകാഭ്യാം, നിരന്തിതയുവജനാന്തരംഗാ" ഇത്യാദി. 1063-ാമാണ്ടിനിടയ്ക്ക് അവിടത്തേയ്ക്കു ഭാഷാനൈഷധ ചമ്പുവും അതിൽ പിന്നീടു കൊടിയവിരഹവും വായിക്കുന്നതിനു സംഗതിമന്നു. മേല്പത്തൂർ ഭട്ടത്തിരിയുടെ പ്രബന്ധങ്ങളിൽ അവിടുത്തേക്കു ബാല്യം മുതക്കു തന്നെ അത്യത്ഭുതമായ അവഗാഹമുണ്ടായിരുന്നു. ആകെക്കൂടി 1065-ഇടയ്ക്ക അവിടത്തേക്കു ഭാഷയിൽ മഴമങ്ഗലത്തെ അനുകരിച്ച് ഒരു ചമ്പു രചിക്കാമെന്നു തോന്നി. അതിന്റെ ഫലമാണ് ഉഷാകല്യാണം. അതിന് പ്രത്യേകമായി മാർഗ്ഗദർശനംചെയ്തതു ഗ്രാമത്തിൽ കോയിത്തമ്പുരാന്റെ മീനകേതനചരിത്രം തന്നെയെന്നുള്ള വസ്തുതയും പ്രസ്താവനീയമാണു്. ഉഷാകല്യാണം പകർത്തി അച്ചടിപ്പിക്കുവാൻ കോട്ടയത്തു മലയാള മനോരമ അച്ചുക്കൂടത്തിലേയ്ക്കു് അയച്ച വിവരം ഗുരുനാഥനായ ജ്യേഷ്ടൻ അറിഞ്ഞപ്പോൾ ആദ്യമായി പ്രസിദ്ധീകരിക്കുന്ന കൃതി ഈശ്വരപരമായിരിക്കണമെന്നു് ഉപദേശിച്ചു. തൽക്ഷണം രാത്രി

425

54


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/436&oldid=156302" എന്ന താളിൽനിന്ന് ശേഖരിച്ചത്