താൾ:Bhasha champukkal 1942.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പത്താമധ്യായം

മീനകേതന ചരിത്രം അരേബിയൻ നൈറ്റ്സ് എന്ന സുപ്രസിദ്ധമായ കഥആമാലികയിലെ നടുനായകമായി 'Camaralzaman and Princess Budur' എന്നൊരു കഥയുണ്ട്. ആ കഥ സകലകലാവല്ലഭനായ ആയില്യം തിരുനാൾ മഹാരാജാവു് യുവരാജാവായിരുനനപ്പോൾ മീനകേതനചരിത്രം എന്ന പേരിൽ മലയാളത്തിൽ പരാവർത്തനംചെയ്തു. അത് വിശാഖംതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തു കേരളവർമ്മ വലിയകോയിത്തമ്പുരാൻ പ്രസിദ്ധീകരിച്ചു. അതു കഴിഞ്ഞ ഉടൻ ആയിരിക്കണം ഗ്രാമത്തിൽ രാമവർമ്മ കോയിത്തമ്പുരാൻ ആ കഥ ചമ്പുരൂപത്തിൽ അവതരിപ്ിക്കുവാൻ ഉദ്യമിച്ചത്. ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു കവിതയുടെ സ്വരൂപം പ്രദർശിപ്പിക്കാം.

1. അപുത്രനായ കഞ്ചനകേതുമഹാരാജാവിനോടു് മന്ത്രി_
 "പാപം ലോകർക്കു ദുഃഖം സുകൃതമപി സുഖം 
     നല്കിടുന്നെന്നുമേ നാം
 കർമ്മം തന്നായവയ്ക്കുള്ളൊരു ജനകമുര-
     യ്ക്കുന്നു പോൽക്കർമ്മകാണ്ഡം ;
 കർമ്മം രണ്ടായ് വിഭക്താ സദസദിതി വിഭോ :
     ഭാവനജന്യമായി-
 ട്ടന്യോന്യം ദീപമാലാതിമിരതതികൾ പോ-
     ലാചരിക്കുന്നു വൈരാം."

419


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/430&oldid=156296" എന്ന താളിൽനിന്ന് ശേഖരിച്ചത്